ആലപ്പുഴ ∙ ജി.സുധാകരൻ തന്റെ നേതാവാണെന്ന് മന്ത്രി സജി ചെറിയാൻ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ തമ്മിൽ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പറഞ്ഞു. ‘‘ഞാൻ സുധാകരൻ സാറിനെ വിമർശിച്ചിട്ടില്ല. അദ്ദേഹത്തിന് എന്നെക്കുറിച്ചു തെറ്റിദ്ധാരണയില്ല. മാധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കരുത്. സുധാകരൻ മുതിർന്ന നേതാവാണ്. അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാക്കി കൊണ്ടുപോകും. അദ്ദേഹത്തെ ഉപദേശിക്കാൻ ഞാൻ ആളല്ല’’ – സജി ചെറിയാൻ പറഞ്ഞു.  
  
 -  Also Read  പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പോവുകയല്ല, പ്രവർത്തനം തുടരണം; സുധാകരനെതിരെ ഒളിയമ്പുമായി ബേബി   
 
    
 
സൈബർ അധിക്ഷേപത്തിന്റെ മറുപടി സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ മുന്നിൽ നിന്നു പാർട്ടിയെ നയിക്കും. പാർട്ടിയുടെ എല്ലാ പരിപാടികൾക്കും അദ്ദേഹം വരികയും ചെയ്യുമെന്നും സജി ചെറിയാൻ പറഞ്ഞു. English Summary:  
Saji Cherian\“s Statement on G Sudhakaran: Saji Cherian clarifies his stance on G Sudhakaran. He emphasizes their good relationship and dismisses any misconceptions, focusing on Sudhakaran\“s continued role within the CPM. |   
                
                                                    
                                                                
        
 
    
                                     
 
 
 |