തിരുവനന്തപുരം ∙ അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ കാരണം കണ്ടെത്താൻ വലിയ ഗവേഷണമൊന്നും വേണ്ട. മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിനു കാരണമെന്നും ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചു.   
  
 -  Also Read  തോക്കുമായി ഒരാള്‍ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ; ലിറ്റ്മസ് 25 സ്വതന്ത്ര ചിന്താ സമ്മേളനം നിർത്തി, പരിശോധന   
 
    
 
ഇത് പരിഹരിക്കുക സമൂഹത്തിന്റെയാകെ ബാധ്യതയാണ്. അത് പരിഹരിക്കുക അല്ലാതെ ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമില്ലെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.  
 
ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം   
 
അമീബിക് മസ്തിഷ്ക ജ്വരം ഏകദേശം 140  പേരെ ബാധിച്ചുകഴിഞ്ഞു, 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾക്കു മുൻപ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്.  
  
 -  Also Read   മുറിയിൽ മല പോലെ നോട്ടുകെട്ട്, സ്വർണക്കട്ടി, ആഭരണങ്ങള്‍: എണ്ണിത്തളർന്ന് ഉദ്യോഗസ്ഥർ; ഇന്ത്യയെ ഞെട്ടിച്ച ‘റെയ്‌ഡ്’, രഹസ്യ വിവരം തന്നതാര്?   
 
    
 
കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല. English Summary:  
Dr. Harris Chirakkal about Amoebic Meningoencephalitis Outbreak in Kerala: Amoebic Meningoencephalitis is spreading in Kerala due to poor waste management, as highlighted by Dr. Haris Chirakkal.  |