കറാച്ചി∙ അഫ്ഗാനിസ്ഥാനുമായി അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. സംഘർഷമുണ്ടായാൽ ഇന്ത്യൻ സൈന്യത്തിന് ശക്തമായ മറുപടി നൽകുമെന്ന് അസിം മുനീർ ആവർത്തിച്ചു. ഖൈബർ പഖ്തൂൺഖ്വയിലെ പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയിലെ (പിഎംഎ) ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അസിം മുനീർ.  
  
 -  Also Read  ‘ ബ്രഹ്മോസിൽനിന്ന് എതിരാളികൾക്ക് രക്ഷയില്ല; പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും മിസൈലിന്റെ പരിധിയിൽ’   
 
    
 
ആണവായുധമുള്ള സാഹചര്യത്തിൽ യുദ്ധത്തിന് ഇടമില്ലെന്ന് ഇന്ത്യൻ സൈനിക നേതൃത്വത്തിന് ഉപദേശവും താക്കീതും നൽകുന്നതായി അസിം മുനീർ പറഞ്ഞു. സംഘർഷമുണ്ടായാൽ ഊഹിക്കാവുന്നതിലും അപ്പുറമുള്ള സൈനികവും സാമ്പത്തികവുമായ നഷ്ടങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ‘‘ പ്രകോപനം സൃഷ്ടിക്കുന്നവരുടെ പ്രതീക്ഷകൾക്കപ്പുറം പാക്കിസ്ഥാൻ പ്രതികരിക്കും. അതിന്റെ ഫലമായി ഉണ്ടാകുന്ന സൈനിക, സാമ്പത്തിക നഷ്ടങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ ഭാവനകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമായിരിക്കും. അതിന്റെ പൂർണ ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കും’’–അസിം മുനീർ പറഞ്ഞു.   
  
 -  Also Read   ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?   
 
    
 
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘർഷം രൂക്ഷമായി തുടരുകയാണ്. പാക്കിസ്ഥാനെതിരെ പോരാടുന്ന തീവ്രവാദികളെ താലിബാൻ സഹായിക്കുകയാണെന്ന് പാക്ക് സർക്കാർ ആരോപിക്കുന്നു. താലിബാൻ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ ഇരുപക്ഷത്തും നാശനഷ്ടമുണ്ടായി. നിരവധി സൈനികർ കൊല്ലപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലെ തർക്കങ്ങൾ പരിഹരിക്കാനായി ദോഹയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. English Summary:  
Pakistan Army Chief Asim Munir anti-India statement despite ongoing border tensions with Afghanistan: India-Pakistan conflict escalates as Pakistan\“s military chief, Asim Munir, issues an anti-India statement amidst ongoing border clashes with Afghanistan.  |   
                
                                                    
                                                                
        
 
    
                                     
 
 
 |