കൊച്ചി ∙ സ്കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാൽ വിദ്യാർഥിനിയെ സ്വീകരിക്കുമെന്ന് ഹിജാബു (ശിരോവസ്ത്രം) മായി ബന്ധപ്പെട്ട വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ. ‘‘സ്കൂളിലെ നിബന്ധനകളും നിയമങ്ങളും അനുസരിച്ച് ഞങ്ങളുടെ വിദ്യാർഥിനി വന്നാൽ ആദ്യ ദിവസം വന്ന അതേ സ്നേഹത്തോടെ വിദ്യാഭ്യാസം പൂർത്തിയാകുവോളം ആ കുഞ്ഞിന് വിദ്യ നൽകാൻ ഞങ്ങൾ തയാറാണ്’’ എന്നാണ് സ്കൂൾ പ്രിൻസിപ്പൽ സി. ഹെലീന ഇന്നു മാധ്യമങ്ങളോട് പറഞ്ഞത്.
- Also Read മാലദ്വീപിൽ പ്രവാസികൾക്ക് കടുത്ത ദുരിതം; ഇന്ത്യയിലേക്ക് അയയ്ക്കാവുന്ന പണത്തിന്റെ പരിധി 150 ഡോളറിലേക്ക് വെട്ടിച്ചുരുക്കി
കുട്ടി ടിസി വാങ്ങിപ്പോകാൻ തീരുമാനിച്ചതിനെപ്പറ്റി അറിവില്ലെന്നും അവർ പറഞ്ഞു. സെന്റ് റീത്താസിലെ കുട്ടികൾക്ക് നൽകുന്നത് ഇന്ത്യൻ രീതിയിലുള്ള വിദ്യാഭ്യാസമാണെന്നും പാഠ്യപദ്ധതിക്കു പുറമെ ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്കാരിക മൂല്യങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
- Also Read ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?
അതേസമയം, തങ്ങളുടെ നിലപാടു മൂലം സാമുദായിക സംഘർഷത്തിനുള്ള സാധ്യത ഉണ്ടാക്കില്ലെന്ന് കുട്ടിയുടെ പിതാവ് പി.എം.അനസ് പറഞ്ഞു. വളരെയധികം മാനസിക ബുദ്ധിമുട്ടിലാണ്. അതുകൊണ്ടു തന്നെ സ്കൂളിൽനിന്ന് ടിസി വാങ്ങി പോകാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. English Summary:
School Hijab Controversy: St. Reethas School\“s stance on uniform regulations. The school is willing to accept the student if she adheres to the rules, while the father cites mental distress and has decided to obtain a transfer certificate. |