ന്യൂഡൽഹി ∙ ബിഹാറിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. ഒഴിവാക്കിയവരുടെ വിവരം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ആരെയൊക്കെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് അറിയിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.   
  
 -  Also Read  ബിഹാർ: സീറ്റ് ധാരണയായില്ല; ഇന്ത്യാസഖ്യത്തിൽ കല്ലുകടി   
 
    
 
വോട്ടർപട്ടികയിൽ വരുത്തിയ മാറ്റങ്ങൾ കൃത്യമായി എഴുതി നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്ന് കമ്മിഷൻ ഒഴിഞ്ഞു മാറില്ല എന്ന വിശ്വാസമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. നവംബർ നാലിന് ഹർജികൾ വീണ്ടും പരിഗണിക്കും.   
  
 -  Also Read   40 വർഷമായി ‘മത്സരിക്കാത്ത’ മുഖ്യമന്ത്രി; ഒപ്പം നിന്ന് കാലു (വോട്ടു) വാരാൻ ബിജെപി? ലക്ഷ്യം ‘ലവ–കുശ’ വോട്ട്; 2020ൽ അത് സംഭവിച്ചിരുന്നെങ്കിൽ...   
 
    
 
നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടമായാണ് ബിഹാറിലെ വോട്ടെടുപ്പ്. സ്ഥാനാർഥി പ്രഖ്യാപനം നടത്തി മുന്നണികൾ പ്രചാരണം കൊഴുപ്പിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ പുറത്തുവരുന്നത്. English Summary:  
Supreme Court Directs Publication of Bihar Voter List Changes: Bihar election voter list updates are now mandated to be published following a Supreme Court order. The Election Commission is responsible for providing accurate voter list details. The court will further review the petitions on November 4th. |