കാസർകോട് ∙ ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്ന് കാറ്ററിങ് ജോലിക്കാരനെ മർദിച്ചതായി പരാതി. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാൻ വന്ന ഇംത്യാസിനെയാണ് മർദിച്ചത്.
- Also Read 20 പവനും 6 ലക്ഷം രൂപയും കവർന്നു; അറിയാവുന്ന ആളെന്ന് സംശയം: കള്ളൻ വീടിനകത്ത് ഒളിച്ചിരുന്നു?
സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തു. കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീർന്നതിലുള്ള വിരോധത്തിൽ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തടയാൻ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മർദിച്ചു. അബ്ബാസ്, മഷൂദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഉടമയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
- Also Read ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?
English Summary:
Catering worker assault : Catering worker assault occurred in Kasargod due to a dispute over salad at a wedding. The incident resulted in a police case being filed against the perpetrators. |