തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ മുൻ റജിസ്ട്രാർ കെ.എസ്.അനിൽകുമാർ സസ്പെൻഷൻ കാലത്ത് ഓഫിസിൽ ഹാജരായി അനൗദ്യോഗികമായി 522 ഫയലുകൾ തീർപ്പാക്കിയതായി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന് റജിസ്ട്രാർ റിപ്പോർട്ട് നൽകി.
- Also Read ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമ വിലക്ക് നവംബർ 23 വരെ നീട്ടി പാക്കിസ്ഥാൻ; ഇന്ത്യയും വിലക്ക് നീട്ടിയേക്കും
ഈ കാലയളവിൽ വിദേശ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓഫിസിൽ ഹാജരാകരുതെന്ന വി.സിയുടെ വിലക്ക് അവഗണിച്ചാണ് അനിൽകുമാർ ഹാജരായി ഫയലുകളിൽ തീർപ്പു കൽപിച്ചിരുന്നത്. ഇങ്ങനെ തീർപ്പാക്കിയ ഫയലുകളുടെ വിശദവിവരങ്ങൾ 4 ദിവസത്തിനകം ലഭ്യമാക്കാൻ ജോയിന്റ് റജിസ്ട്രാർ സിന്ധു ജോർജിനെ വി.സി ചുമതലപ്പെടുത്തി. English Summary:
Thiruvananthapuram: Suspended Kerala University Registrar Accused of Dismissing 522 Files |