ബെംഗളൂരു∙ വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർണാടകയിലെ കോൺഗ്രസ് എംഎൽഎ ശിവഗംഗ ബസവരാജ് നടത്തിയ പരാമർശം വിവാദം. കർണാടക വികസന പരിപാടിയുടെ അവലോകനവുമായി ബന്ധപ്പെട്ട യോഗത്തിൽ ഗർഭിണിയായ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ശ്വേത പങ്കെടുക്കാത്തതിനെ ചൊല്ലിയാണ് എംഎൽഎ പരസ്യമായി ക്ഷുഭിതനായത്. ഗർഭം ഒഴികഴിവായി ഉപയോഗിക്കുകയാണെന്നും നാണം വേണമെന്നും എംഎൽഎ പറഞ്ഞു.  
  
 -  Also Read  78 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങി; 43 പേർ സ്ത്രീകൾ, കയ്യിലുണ്ടായിരുന്നത് നിരവധി ആയുധങ്ങൾ   
 
    
 
‘‘അവൾക്ക് പണമുണ്ടാക്കണം. എന്നാൽ മീറ്റിങ്ങിന് വിളിച്ചാൽ അവധി വേണം. നാണമില്ലേ?. പ്രസവാവധിയുണ്ടല്ലോ? അവസാന ദിവസം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവൾക്ക് വേണം. പക്ഷേ മീറ്റിങ്ങിന് വരാൻ കഴിയില്ല. ഗർഭം ഒരു ഒഴികഴിവാണ്. നാണം വേണം. ‘ഞാൻ ഗർഭിണിയാണ്, ഡോക്ടറെ കാണാൻ പോകുന്നു’– ഓരോ തവണയും ഇത് തന്നെ ഒഴികഴിവ്– ബസവരാജ് യോഗത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥയ്ക്ക് എതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.  
  
 -  Also Read  ഹരിയാന ഐജിയുടെ മരണം: നടപടി ഉറപ്പു നൽകി പൊലീസ്; എട്ടു ദിവസത്തിനു ശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു   
 
    
 
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @basavaraju എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Karnataka MLA Shames Pregnant Officer: He publicly shamed her for using pregnancy as an excuse for missing a government meeting. The incident has sparked outrage and calls for accountability. |