കൊച്ചി / തിരുവനന്തപുരം ∙ വിദ്യാർഥിനി ഹിജാബ് (ശിരോവസ്ത്രം) ധരിച്ചു സ്കൂളിലെത്തിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അധികൃതർ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസിൽ കയറ്റാതിരുന്നിട്ടില്ലെന്നും ഇക്കാര്യം വ്യക്തമാക്കി സർക്കാരിനു രേഖാമൂലം മറുപടി നൽകിയെന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന വ്യക്തമാക്കി. രണ്ടു ദിവസത്തെ അവധിക്കു ശേഷം സ്കൂൾ ഇന്ന് തുറന്നു.   
  
 -  Also Read  ഫ്ലിപ്‌കാർട്ടിലൂടെ 5 മൊബൈൽ വാങ്ങാൻ തുറവൂരിലെ വീട്ടമ്മയുടെ ഒടിപി ഹാക്ക് ചെയ്തു; ധാരാവിയിൽനിന്ന് നാടകീയമായി പ്രതിയെ പിടിച്ച് പൊലീസ്   
 
    
 
സ്കൂളിന് രാവിലെ ഒൻപതേകാലോടെയാണ് ഇ മെയിലിൽ നോട്ടിസ് ലഭിച്ചതെന്നും 11 മണിക്കു മുൻപു തന്നെ മറുപടി നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഡിഡിഇ സ്കൂളിൽ വന്നപ്പോൾ എല്ലാ തെളിവുകളുമടക്കം നൽകിയതാണ്. എന്നാൽ സത്യവിരുദ്ധമായ റിപ്പോർട്ടാണ് നൽകിയത്. സ്കൂളിലെ യൂണിഫോം തീരുമാനിക്കാൻ സ്കൂൾ അധികൃതർക്ക് അധികാരമുണ്ട്. ഇക്കാര്യം 2018ലെ കോടതി വിധിയിൽ പറയുന്നുണ്ട്. തങ്ങൾക്ക് എല്ലാ കുട്ടികളും ഒരുപോലെയാണ്. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുമായി സംസാരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു  
  
 -  Also Read   നൂതനാശയങ്ങളുടെ സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ: എന്താണ് ക്രിയേറ്റിവ് ഡിസ്ട്രക്‌ഷൻ? - ഡോ. ലേഖ ചക്രവർത്തി എഴുതുന്നു   
 
    
 
ഇന്നലെ ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കുന്നതിൽ വിരോധമില്ലെന്നു കുട്ടിയുടെ രക്ഷകർത്താവ് ഉറപ്പു നൽകിയെന്ന് എംപി വ്യക്തമാക്കിയിരുന്നു.  
 
അതേസമയം, ഇക്കാര്യത്തിൽ സമവായം ഉണ്ടായെങ്കില്‍ നല്ലതാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ശിരോവസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ കുട്ടിയെ പുറത്തു നിര്‍ത്താനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റിനോടു വിശദീകരണം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളുടെ പേരില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കാന്‍ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും കോടതി വിധികളും മുന്‍നിര്‍ത്തിയാണ് മുന്നോട്ടു പോകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. English Summary:  
Hijab controversy : Hijab controversy at St. Reethas School in Palluruthy continues, with the principal denying the education department\“s report. The principal claims the report is false and that they will discuss the matter with the student\“s parents. The school emphasizes their right to enforce uniform rules based on a 2018 court verdict. |