ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിലൂടെ ഓൺലൈൻ നിക്ഷേപ പദ്ധതികളും പാർട്ട് ടൈം ജോലികളും വാഗ്ദാനം ചെയ്ത് പണം തട്ടിയ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ‘ഓപ്പറേഷൻ ചക്ര’ എന്ന് പേരിട്ട റെയ്ഡാണ് മൂന്ന് സംസ്ഥാനങ്ങളിലായി സിബിഐ നടത്തിയത്. പിടിയിലായവരിൽ ഒരാൾ കേരളത്തിൽ നിന്നുള്ളയാളാണ്.   
  
 -  Also Read  അനന്തുവിന്റെ മരണം: ആത്മഹത്യക്കുറിപ്പിലെ എൻ.എം. ആര്? സൂചന ലഭിച്ചെന്ന് പൊലീസ്; കരുതലോടെ നീക്കം   
 
    
 
ഓൺലൈൻ പദ്ധതി തട്ടിപ്പിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കോടിക്കണക്കിന് രൂപ കബളിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, മെസേജിംഗ് സേവനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്.  
 
വിദേശ പൗരന്മാർ ഉൾപ്പെട്ട രാജ്യാന്തര സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. ടെലിഗ്രാം, വാട്സാപ്, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി വ്യാജ പ്രൊഫൈലുകളും കമ്പനികള്‍ക്കായി അനധികൃതമായി കെവൈസി രേഖകളും പ്രതികൾ ശേഖരിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.  
  
 
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായോ സ്വർണമായോ മാറ്റിയാണ് സൂക്ഷിച്ചിരുന്നത്. പണത്തിന്റെ ഒരു ഭാഗം രഹസ്യ ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. English Summary:  
CBI\“s \“Operation Chakra\“– Online Investment Scam Busted: CBI Arrests Three for Defrauding Thousands via Social Media  |   
                
                                                    
                                                                
        
 
    
                                     
 
 
 |