തിരുവനന്തപുരം∙ സംസ്ഥാനത്ത് എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്. രണ്ടു ദിവസമായി നടത്തിയ വ്യാപക പരിശോധനയില്‍ 390 എയര്‍ ഹോണുകള്‍ പിടിച്ചെടുത്തു. ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ വീണ്ടും ഉപയോഗിക്കാത്ത തരത്തില്‍ നശിപ്പിച്ചു കളയുമെന്നും ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കി.   
  
 -  Also Read  നവീൻ ബാബു വിടവാങ്ങിയിട്ട് ഒരു വർഷം; ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ, പൊതുരംഗത്ത് കൂടുതൽ സജീവമായി പി.പി. ദിവ്യ   
 
    
 
എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ മുന്‍നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് നടപടി.  
  
 -  Also Read   രാഷ്ട്രീയത്തിലേക്ക് ‘ഉദയ് അവറുകളുടെ പുള്ള’; അജ്ഞാതവാസം കഴിഞ്ഞു! അഭിനയം പഠിച്ച് ഇൻപനിധി, വഴി മാരി സെൽവരാജ് സിനിമ?   
 
    
 
 കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. പിന്നാലെ ബസിന്റെ പെര്‍മിറ്റും റദ്ദാക്കി. English Summary:  
Air horn ban in Kerala is now strictly enforced by the Traffic Department: Recent actions include seizing 390 air horns and levying fines exceeding five lakh rupees. Further crackdowns are planned, and seized air horns will be destroyed to prevent reuse. |