പാലക്കാട്ട് രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഇന്നത്തെ പ്രധാന വാർത്ത. ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് അസി. എൻജിനീയർ സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തതും യൂത്ത് കോൺഗ്രസിൽ ദേശീയ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന അബിൻ വർക്കിയുടെ ആവശ്യവും വാഹനങ്ങളിലെ അനധികൃത എയർഹോണുകൾക്കെതിരെ മോട്ടർവാഹന വകുപ്പിന്റെ കടുത്ത നടപടിയും ആണവാക്രമണ ഭീഷണിയെ ഇന്ത്യ വകവച്ചുകൊടുക്കില്ലെന്ന സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന്റെ പ്രസ്താവനയും വാർത്തകളിൽ ഇടം നേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.  
 
കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്.  
 
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അസി. എന്‍ജിനീയര്‍ സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം പൊതിഞ്ഞ ദ്വരപാലകശില്‍പം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടുമ്പോള്‍ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി.  
 
സംസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ കേരളത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ് താൽപര്യമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട അബിൻ വർക്കി. സ്ഥാനങ്ങൾ അല്ല പ്രധാനം. യൂത്ത് കോൺഗ്രസിൽ ദേശീയതലത്തിൽ നൽകിയ പദവിയിൽ നിന്ന് ഒഴിവാക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് നേതാക്കളോട് അഭ്യർഥിച്ചു.  
 
വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദേശം.  
 
പാക്കിസ്ഥാന്റെ ആണവശേഷിയെക്കുറിച്ചുള്ള അവരുടെതന്നെ ധാരണകൾ തെറ്റാണെന്ന് തെളിയിച്ചെന്ന് സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഓർത്തെടുത്തു. English Summary:  
Today\“s Recap: 14-10-2025 |