deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബിഹാറിൽ മത്സരിക്കാൻ സുശാന്ത് സിങ് രജ്പുത്തിന്റെ ബന്ധുവും; സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുമോ ബിജെപി?

cy520520 2025-10-14 21:21:02 views 908

  



പട്ന∙ ബിഹാറിലെ ദിഘ മണ്ഡലത്തിൽ ഇത്തവണ ഇന്ത്യാ സഖ്യത്തിനുവേണ്ടി മത്സരരംഗത്തിറങ്ങുന്നത് സുശാന്ത് സിങ് രജ്പുത്തിന്റെ ബന്ധു. പ്രശസ്ത സ്റ്റേജ് ആർട്ടിസ്റ്റ് കൂടിയായ ദിവ്യ ഗൗതമിനെയാണ് നിലവിലെ എംഎൽഎയും മുതിർന്ന ബിജെപി നേതാവും സിക്കിം മുൻ ഗവർണറുമായ ഗംഗാ പ്രസാദിന്റെ മകൻ സഞ്ജീവ് ചൗരസിയയ്‌ക്കെതിരെ പോരാടാൻ ഇറക്കിയിരിക്കുന്നത്. സിപിഐ (എംഎൽ) സ്ഥാനാർഥിയായാണ് മത്സരിക്കുക. നാളെ നാമനിർദേശപത്രിക സമർപ്പിക്കും.  

  • Also Read ‘എന്താണ് ഫെഡറലിസത്തിന് രാജ്യത്ത് സംഭവിക്കുന്നത്’; തമിഴ്നാട് മദ്യ അഴിമതിക്കേസിൽ സുപ്രീം കോടതി, ഇ.ഡിക്ക് വിമർശനം   


പട്ന സർവകലാശാലയിലെ പൂർവവിദ്യാർഥിയാണ് ദിവ്യ ഗൗതം. മാസ് കമ്യൂണിക്കേഷൻ പഠിച്ചശേഷം മൂന്ന് വർഷത്തോളം പട്ന വനിതാ കോളജിൽ അസിസ്റ്റന്റ് പ്രഫസറായും അവർ സേവനം ചെയ്തിരുന്നു. കോളജ് കാലം മുതൽ രാഷട്രീയത്തിലുണ്ട്. 2012 ൽ എഐഎസ്ഐയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു രണ്ടാമതെത്തിയിരുന്നു.  

  • Also Read തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ലാലുവിനും തേജസ്വിക്കുമെതിരെ അഴിമതിക്കുറ്റം ചുമത്തി കോടതി, ആർജെഡിക്ക് തിരിച്ചടി   


∙ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ

പ്രതിപക്ഷ സഖ്യം സീറ്റ് വിഭജന കരാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദിവ്യയുടെ സ്ഥാനാർഥിത്വ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ദിവ്യ അറിയപ്പെടുന്ന സ്റ്റേജ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായതിനാൽ അവർക്ക് വനിതാ വോട്ടർമാരെ ആകർഷിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. സിപിഐ(എംഎൽ)ന്റെ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനിലെ (എഐഎസ്എ) യുവ വോട്ടർമാരുമായുള്ള അവരുടെ ബന്ധവും അവർക്ക് അനുകൂലമായേക്കാം. ചൗരസിയക്കെതിരെ നിലവിലുള്ള ഭരണവിരുദ്ധ വികാരം മുതലെടുക്കാനും അവർക്ക് കഴിഞ്ഞേക്കും. ദിവ്യയെ സ്ഥാനാർഥിയാക്കുന്നതിലൂടെ, ഈ പുതിയ മുഖം പാർട്ടിക്കു പുതിയ പ്രതിച്ഛായ നൽകുമെന്നാണ് സിപിഐ(എംഎൽ) പ്രതീക്ഷിക്കുന്നത്.

  • Also Read മാഫിയ തലവൻ ജയിൽ ചാടി, നടുറോഡിൽ പ്രസിഡന്റ് ജീവനുംകൊണ്ടോടി; ‘ട്രംപ് ഇടപെടണം’; കോടീശ്വര പുത്രൻ രക്ഷിക്കുമോ ഈ രാജ്യത്തെ?   


∙ എളുപ്പമല്ല കാര്യങ്ങൾ

എന്നാൽ നിലവിലെ എംഎൽഎയായ ചൗരസിയയെ നേരിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 2015 ലും 2020 ലും ദിഘയിൽനിന്ന് തുടർച്ചയായി വിജയിച്ചയാളാണ് ചൗരസ്യ. എൻഡിഎ ഇന്ന് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയേക്കും. ജെഡിയു ഈ സീറ്റിനായി അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും ദിഘയിൽനിന്ന് ബിജെപി ചൗരസിയയെ തന്നെ മത്സരിപ്പിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇത് തങ്ങളുടെ പരമ്പരാഗത സീറ്റാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ പാർട്ടി സ്ഥാനാർഥിതന്നെ ഇവിടെനിന്ന് മത്സരിക്കുമെന്നും പറയുന്നു.  

  • Also Read രാഷ്ട്രീയത്തിലേക്ക് ‘ഉദയ് അവറുകളുടെ പുള്ള’; അജ്ഞാതവാസം കഴിഞ്ഞു! അഭിനയം പഠിച്ച് ഇൻപനിധി, വഴി മാരി സെൽവരാജ് സിനിമ?   


4.85 ലക്ഷത്തിലധികം വോട്ടർമാരുള്ള, പട്ന ജില്ലയിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമായ ദീഘ, 2008 ലെ മണ്ഡല പുനർനിർണ്ണയത്തിനു ശേഷമാണു നിലവിൽ വന്നത്. മുൻപ്, ഈ സീറ്റ് പട്ന വെസ്റ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബാങ്കിപ്പൂരിലെ ഇപ്പോഴത്തെ എംഎൽഎ നിതിൻ നവീനിന്റെ പിതാവ് നവീൻ സിൻഹയായിരുന്നു ഇവിടെ ദീർഘകാലം എംഎൽഎ. പുതിയ പുനർനിർണ്ണയത്തിനുശേഷം, ഈ സീറ്റിലേക്കുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 2010 ൽ നടന്നു, സീറ്റ് ജെഡിയുവിനു ലഭിച്ചു. എന്നാൽ, 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജെഡിയുവിൽനിന്ന് സീറ്റ് പിടിച്ചെടുത്തു. 2015 ലെ തിരഞ്ഞെടുപ്പിൽ, സഞ്ജീവ് ചൗരസിയ ജെഡിയുവിലെ രാജീവ് രഞ്ജൻ പ്രസാദിനെ 24,779 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അന്ന് ജെഡിയു മഹാസഖ്യത്തിനൊപ്പമായിരുന്നു. 2020 ൽ, മഹാസഖ്യത്തിലെ സിപിഐ(എംഎൽ) സ്ഥാനാർഥി ശശി കുമാർ ഏകദേശം 49,000 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Divya Gautam എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bihar Election candidate: Divya Gautam is contesting from Digha constituency. She is related to Sushant Singh Rajput. This election is a key battleground between the India Alliance and the BJP.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66461
Random