പാലക്കാട്∙ പൊതുപരിപാടിക്കായി പാലക്കാട് പിരായിരിയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ. യൂത്ത് കോൺഗ്രസ്, മുസ്‌ലീം ലീഗ് പ്രവർത്തകർ എത്തിയാണ് രാഹുലിന് പ്രതിരോധം തീർത്തത്. ഇതോടെ പ്രതിഷേധം വകവയ്ക്കാതെ രാഹുൽ മുന്നോട്ട് നീങ്ങിയത് സംഘർഷത്തിനിടയാക്കി. ആദ്യം ഡിവൈഎഫ്ഐ പ്രവർത്തകരാണ് രാഹുലിന്റെ കാർ തടഞ്ഞ് പ്രതിഷേധിച്ചത്. ഇതോടെ പിരായിരി പഞ്ചായത്തിലെ ലീഗ് പ്രവർത്തകർ രാഹുലിന് സംരക്ഷണം ഒരുക്കുകയായിരുന്നു.  
  
 -  Also Read  ‘ഉപാധികളില്ല’; യുഡിഎഫിൽ ചേരാൻ സി.കെ.ജാനു, കത്ത് ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ   
 
    
 
പഞ്ചായത്തിലെ പൊതുറോഡ് ഉദ്ഘാടനത്തിനാണ് രാഹുൽ എത്തിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ സഹായത്തോടെ രാഹുൽ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. രാഹുലിനെ ചുമലിലേറ്റിയാണ് പ്രവർത്തകർ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിച്ചത്. പിരായിരിയിൽ ലീഗ് പ്രവർത്തകരും ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരും മുഖാമുഖം നിൽക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ വലിയ പൊലീസ് സന്നാഹം പിരായിരിയിൽ എത്തിയിട്ടുണ്ട്.  
  
 -  Also Read  ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്   
 
   English Summary:  
Rahul Mamkootathil Faces Protest in Palakkad: Rahul Mamkootathil faced protests from DYFI and BJP workers in Palakkad, Kerala. Youth Congress and Muslim League activists intervened, leading to clashes during a road inauguration in Piraliri. The situation remains tense, with a significant police presence. |