കണ്ണൂർ ∙ പഴയങ്ങാടിയിൽ പാചകവാതകം ചോർന്ന് തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി സുഭാഷ് ബെഹറ (53) ആണ് മരിച്ചത്. പരുക്കേറ്റ മറ്റു മൂന്നു പേർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റത്.
- Also Read ‘മക്കളുടെ കാര്യത്തിൽ വേണ്ടത് ചെയ്തു’: 55 വർഷത്തെ ദാമ്പത്യത്തിനു ശേഷം വീണ്ടും വിവാഹം കഴിച്ച് ബഷീറും ഹസീനയും
ഒഡീഷ കുർദ് സ്വദേശികളായ ശിവ ബെഹറ (35), നിഗം ബെഹറ (40), ജീതു (28) എന്നിവരാണ് ചികിത്സയിലുള്ളത്. പുതിയങ്ങാടി ഹാർബറിന് സമീപത്തെ ക്വാട്ടേഴ്സിലാണ് അപകടമുണ്ടായത്. രാവിലെ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീ പടർന്നത്. രാത്രിയിൽ ഗ്യാസ് അടുപ്പിൽ നിന്ന് ഗ്യാസ് ചോർന്ന് മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുറിയിൽ തീ ആളിക്കത്തുകയുമായിരുന്നു.
- Also Read ആർഎസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; മരണത്തിനു മുൻപ് ഇൻസ്റ്റഗ്രാം മറ്റാരെങ്കിലും ഉപയോഗിച്ചോ?
English Summary:
Migrant Worker Dies in Kannur Gas Leak Fire: Three others are receiving treatment at Pariyaram Medical College after the fire incident. |