തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. എന്നാൽ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. 16ന് ആരംഭിക്കുന്ന യാത്രയ്ക്ക് അനുമതി വൈകുന്നത് ചര്‍ച്ചയായിരുന്നു. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്കു പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഗൾഫ് പര്യടനത്തിന് ഉണ്ടാകും. സൗദി യാത്ര മറ്റൊരു തീയതിയിലേക്കു മാറ്റും.   
  
 -  Also Read  ഇ.ഡി സമൻസിന് എന്തുപറ്റി?: ബിജെപി പ്രതിരോധത്തിൽ   
 
    
 
ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പത് വരെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. 16ന് ബഹ്റൈന്‍, 24, 25ന് ഒമാനും ഒക്ടോബര്‍ 30ന് ഖത്തറിലും നവംബര്‍ 7ന് കുവൈറ്റും 8ന് അബുദാബിയും സന്ദര്‍ശിക്കും. 2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.  
  
 -  Also Read   നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ   
 
   English Summary:  
Kerala Chief Minister\“s Gulf Visit has been approved by the central government, excluding Saudi Arabia. The three-week tour will include visits to Bahrain, Oman, Qatar, Kuwait, and Abu Dhabi. The visit to Saudi Arabia will be rescheduled for a later date. |