ത്രിപുര∙ 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍. നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. അസമിലെ നിലംബസാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനുശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും വയലില്‍ കുഴിച്ചിടുകയുമായിരുന്നു.  
  
 -  Also Read  മെഡിക്കൽ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍; സുഹൃത്തിനും പങ്കെന്ന് ആരോപണം   
 
    
 
ശനിയാഴ്ചയാണ് കുഞ്ഞുമായി പുറത്തുപോയിട്ടുവരാമെന്ന് പറഞ്ഞ് പരിസരവാസിയായ പ്രതി അമ്മയില്‍നിന്ന് കുഞ്ഞിനെ വാങ്ങിയത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയിലായി. തുടർന്ന് ഗ്രാമവാസികളെല്ലാം ചേർന്ന് കുഞ്ഞിനു വേണ്ടി തിരച്ചിലാരംഭിച്ചു.   
  
 -  Also Read   ഉറക്കം കളഞ്ഞ് സീരീസ് കാണൽ, ടെൻഷൻ വന്നാൽ ഭക്ഷണം, മതിയാകാത്ത ഷോപ്പിങ്, വർക്ക്ഹോളിക്? അപകടമാണ്, ഇങ്ങനെ ചെയ്താൽ രക്ഷപ്പെടാം!   
 
    
 
തുടര്‍ന്ന് വയലില്‍ കുഴിച്ചിട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിനു കൈമാറി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. English Summary:  
Tripura child murder case shocks the nation. A 14-month-old girl was brutally murdered after being abused, and the accused has been arrested. Police are investigating the case and will present the accused in court. |