തിരുവനന്തപുരം∙ ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ക്ക് ഒക്ടോബര്‍ 14ന് തുടക്കമാകുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ. പാലക്കാട്, കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ജാഥകള്‍ 14നും മുവാറ്റുപുഴയില്‍ നിന്നുള്ള ജാഥ 15നും ആരംഭിക്കും. 17ന് നാലു ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും.
- Also Read കവർച്ച, വ്യാജരേഖ ചമയ്ക്കൽ, ഗൂഡാലോചന; ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്, 10 പ്രതികൾ
പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന ജാഥ രാവിലെ 10ന് തൃത്താലയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പാലക്കാട്, 6ന് വടക്കഞ്ചേരി, 15 ബുധനാഴ്ച രാവിലെ 10ന് ചേലക്കര, വൈകിട്ട് 3ന് ഗുരുവായൂര്‍, 4ന് തൃശൂര്‍ ടൗണ്‍, 16 വ്യാഴാഴ്ച രാവിലെ 10ന് ആലുവ, വൈകിട്ട് 3ന് തൃപ്പുണിത്തുറ, 5ന് തുറവൂര്‍, 17 വെള്ളിയാഴ്ച രാവിലെ 10ന് ആലപ്പുഴ, വൈകിട്ട് 3ന് അമ്പലപ്പുഴ, അവിടെ നിന്നും ഹരിപ്പാട് വഴി രാത്രി ചെങ്ങന്നൂരെത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എന്‍. പ്രതാപന്‍ ജാഥയുടെ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സി.ചന്ദ്രന്‍, കെ.പി. ശ്രീകുമാര്‍ എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്.
- Also Read ആകെ ഉലഞ്ഞു; അങ്കലാപ്പിൽ എൽഡിഎഫും സർക്കാരും
കാസര്‍കോട് നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ നയിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 10ന് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് കണ്ണൂര്‍, 5ന് ഇരിട്ടി, 15 ബുധനാഴ്ച രാവിലെ 11ന് കല്‍പറ്റ, വൈകിട്ട് 3ന് താമരശേരി, 4.30ന് കൊയിലാണ്ടി, 6ന് കോഴിക്കോട് മുതലകുളം, 16 വ്യാഴാഴ്ച രാവിലെ 10ന് നിലമ്പൂര്‍, വൈകിട്ട് 3ന് മലപ്പുറം, 5ന് എടപ്പാള്‍, 17 വെള്ളിയാഴ്ച രാവിലെ 10ന് ഏറ്റുമാനൂര്‍, വൈകിട്ട് 5ന് ചെങ്ങന്നൂരിലെത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ജാഥാ മാനേജരുമാണ്.
- Also Read ശബരിമല: ജനങ്ങൾ അണിനിരക്കണമെന്ന് ഷാഫി പറമ്പിൽ എംപി
തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന ജാഥ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗാന്ധിപാര്‍ക്കില്‍ നിന്ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. 15 ബുധനാഴ്ച രാവിലെ 10ന് കാട്ടാക്കട, ഉച്ചയ്ക്ക് 2ന് ചിറയിന്‍കീഴ്, വൈകിട്ട് 5ന് കൊല്ലം, 16 വ്യാഴാഴ്ച രാവിലെ 10ന് ശാസ്താംകോട്ട, 11.30ന് കൊട്ടാരക്കര, ഉച്ചയ്ക്ക് 2ന് പുനലൂര്‍, വൈകിട്ട് 5ന് കോന്നി, 17 വെള്ളിയാഴ്ച രാവിലെ 10ന് റാന്നി, ഉച്ചയ്ക്ക് 12ന് ആറന്മുള ഐക്കര ജംക്ഷന്‍, വൈകിട്ട് 4ന് ചെങ്ങന്നൂരിലെത്തും. എം.വിന്‍സെന്റ് എംഎല്‍എ ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ജാഥാ മാനേജരുമാണ്.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
മൂവാറ്റുപുഴയില്‍ നിന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ എംപി നയിക്കുന്ന ജാഥ ഒക്ടോബര്‍ 15ന് രാവിലെ 10ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് തൊടുപുഴ, 5ന് പാല, 16 വ്യാഴാഴ്ച രാവിലെ 10ന് പൊന്‍കുന്നം, വൈകിട്ട് 5ന് എരുമേലി, 17 വെള്ളിയാഴ്ച വൈകിട്ട് 3ന് തിരുവല്ലയിലെത്തിയ ശേഷം രാത്രിയോടെ ജാഥ ചെങ്ങന്നൂരിലെത്തും. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി വൈസ് പ്രസിഡന്റ് വി.പി .സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്. English Summary:
Congress Launches Faith Protection Rallies Across Kerala: Congress is conducting a \“Vishwaasa Samrakshana Jaatha\“ to protect the traditions and beliefs of Sabarimala. |