deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേ ഇവിടെ’: അക്ഷരത്തെറ്റിന് അധ്യാപകന് സസ്പെൻഷൻ, അടിച്ചുകൊടുത്ത ഓർഡറിലും നിറയെ തെറ്റ്!

LHC0088 2025-10-10 20:50:55 views 887

  



ഷിംല∙ സ്കൂൾ അധ്യാപകൻ എഴുതി നൽകിയ ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റ്; ചെക്ക് സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടനടി നടപടിയെടുത്തു. അടിച്ചുകൊടുത്തു അധ്യാപകന് സസ്പെൻഷൻ. എന്നാൽ, സസ്പെൻഷൻ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ ഒരു കൂമ്പാരം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതു പോലും തെറ്റിച്ചു. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും വൈറലായി. ഹിമാചൽ പ്രദേശിലാണു സംഭവം. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.  

  • Also Read സാമ്പത്തിക പ്രതിസന്ധി മാറാൻ കേന്ദ്ര സഹായം വേണം; എയിംസ് അനുവദിക്കണം: പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി   


ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ അട്ടർ സിങ്ങിനെയാണ് വിദ്യാഭ്യാസ വകുപ്പ് അക്ഷരത്തെറ്റിന് ശിക്ഷിച്ചത്. അധ്യാപകന്റെ പേരിലുള്ള അക്ഷരത്തെറ്റുകൾ നിറഞ്ഞ ചെക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെക്കിലെ തുക കൃത്യമായി അക്കത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷിൽ വാക്കുകളായി എഴുതിയപ്പോൾ ആകെ തെറ്റി. 7616 എന്നത് ‘സെവൻ തൗസൻഡ് സിക്സ് ഹൻഡ്രഡ് ആൻഡ് സിക്സ്റ്റീൻ’ എന്നെഴുതേണ്ടതിന് പകരം ‘Saven Thursday six Harendra sixty rupees only’ എന്നായിരുന്നു ചെക്കിൽ എഴുതിയത്.  

  • Also Read ‘ചില നപുംസകങ്ങൾക്ക് അത് ഇഷ്ടപ്പെടുമോ?; ഇത്തവണ കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം’   


ചെക്ക് വൈറലായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സസ്പെൻഷൻ ഉത്തരവ് കിട്ടി. എന്നാൽ, സസ്പെൻഷൻ ഉത്തരവിലും നിറയെ തെറ്റുകളാണുണ്ടായിരുന്നത്. ‘Principal’ എന്നതിനു പകരം ‘Princpal’ എന്നും ‘Sirmaur’ എന്ന സ്ഥലപ്പേര് ‘Sirmour’ എന്നും ‘education’ എന്നത് ‘educatioin’ എന്നുമാണ് ഉത്തരവിലുണ്ടായിരുന്നത്. ഇതുകൂടാതെയും നിരവധി തെറ്റുകൾ ഉത്തരവിലുണ്ട്.  

  • Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു   


ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ അധ്യാപകൻ വരുത്തിയ തെറ്റാണ് ഉടൻ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിച്ചത്. സസ്പെൻഷൻ ഉത്തരവിലും അക്ഷരത്തെറ്റായതോടെ വിദ്യാഭ്യാസ വകുപ്പ് പുലിവാലു പിടിച്ചു. തെറ്റ് സമ്മതിക്കുന്നുവെന്നും തിരക്കിട്ട് ഓർഡർ തയാറാക്കിയപ്പോൾ സംഭവിച്ച അച്ചടിപ്പിശകാണെന്നുമാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രാജീവ് താക്കൂർ പ്രതികരിച്ചത്. English Summary:
Teacher Suspension: Himachal teacher suspended over spelling errors, suspension order full of mistakes
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124915