ഗുവാഹത്തി∙ ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണത്തിൽ 2 പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാർ (പിഎസ്‌ഒ) അറസ്റ്റിൽ. നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ എന്നിവരാണ് ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിലായത്. വർഷങ്ങളായി സുബീൻ ഗാർഗിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു ഇരുവരും. നന്ദേശ്വർ ബോറയും പരേഷ് ബൈശ്യയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ഇരുവരുടെയും അക്കൗണ്ടുകളിലായി ഒരുകോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇവർക്ക് വരവിൽ കവിഞ്ഞ സമ്പാദ്യം എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുകയാണ് എസ്ഐടി.
- Also Read പൊരീക്കലിൽ മർദനമേറ്റു യുവാവ് മരിച്ച സംഭവം: ഒന്നാം പ്രതി അരുൺ പിടിയിൽ
അതിനിടെ, പിഎസ്‌ഒമാരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് സുബീൻ തന്റെ പണം സൂക്ഷിച്ചിരുന്നതെന്നും അതിൽ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി പിഎസ്‌ഒമാരെ സുബീന്‍ തന്റെ പണം ഏൽപിച്ചിട്ടുണ്ടെന്ന് ഗായകന്റെ ഭാര്യ ഗരിമ സൈകിയ സ്ഥിരീകരിക്കുകയും ചെയ്തു. അതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കോപ്പികൾ പിഎസ്‌ഒമാരുടെ കൈവശമുണ്ടെന്നും കൂടാതെ, വിവിധ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ അവർ ഒരു ഡയറിയിലെഴുതി സൂക്ഷിച്ചിരുന്നുവെന്നും ഗരിമ പറഞ്ഞു. സുബീന്റെ മറ്റു സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഗരിമ കൂട്ടിച്ചേർത്തു.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പുരിൽ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണ് മരിച്ചത്. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്. സ്കൂബ ഡൈവിങ്ങിനിടെയാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, മരണം ആസൂത്രിതമാണെന്ന് ദൃക്സാക്ഷിയും സുബീന്റെ ബാൻഡിലെ അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി ആരോപിച്ചു. പിന്നാലെപ്രത്യേക അന്വേഷണം ആരംഭിക്കുകയായിരുന്നു. സുബീന്‍ ഗാർഗിന്റെ മരണത്തിൽ പിഎസ്‌ഒമാരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ നിലവിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. English Summary:
Zubeen Garg\“s death investigation : Zubeen Garg\“s death investigation has led to the arrest of two PSOs for financial irregularities. The singer\“s wife confirmed that PSOs were entrusted with money for charitable activities. The investigation continues to uncover the full extent of the financial dealings. |