Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സാമ്പത്തിക പ്രതിസന്ധി മാറാൻ കേന്ദ്ര സഹായം വേണം; എയിംസ് അനുവദിക്കണം: പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

Chikheang 2025-10-10 20:21:14 views 372

  



ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ–ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടലിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്കു പിന്നാലെ പറഞ്ഞു.  

  • Also Read സുബീന്‍ പണം സൂക്ഷിച്ചത് പഴ്സനൽ സെക്യൂരിറ്റിമാരുടെ അക്കൗണ്ടിൽ; കോടികളുടെ ഇടപാട്, വിവരങ്ങൾ ഡയറിയിൽ: 2 പേർ അറസ്റ്റിൽ   


പ്രധാനമന്ത്രിയേയും അഞ്ചു കേന്ദ്ര മന്ത്രിമാരെയും കണ്ട് സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും മറ്റു വിഷയങ്ങളും നിവേദനമായി നൽകുകയും നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. കേരളത്തിന്റെ പുരോഗതി, ദുരാതാശ്വാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ കേന്ദ്ര ഇടപെടൽ വേണമെന്നാണ് ആവശ്യപ്പെട്ടത്.  

  • Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു   


നാലു വിഷയങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽപെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമാണ് ആദ്യത്തേത്. ഇത് വായ്പയായി കണക്കാക്കരുതെന്നും ഗ്രാന്റായി പരിഗണിക്കണമെന്നുമാണ് അഭ്യർഥിച്ചത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ വരുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനു പ്രധാനമന്ത്രിയുടെ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം ഐജിഎസ്ടി റിക്കവറി തിരികെ നൽകൽ, ബജറ്റിനു പുറത്തെ കടമെടുപ്പിന് ഏർപ്പെടുത്തിയ വെട്ടിക്കുറവ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.   

ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി തുക നൽകിയിട്ടുണ്ട്. ഇതിൽ കടമെടുപ്പ് വെട്ടിക്കുറച്ചത് ഇരട്ടപ്രഹരമായി. ആ തുക കടമെടുക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. English Summary:
Chief Minister\“s meeting with the Prime Minister: Kerala financial crisis is the focus of the Chief Minister\“s meeting with the Prime Minister. The Chief Minister requested central assistance to alleviate the state\“s financial difficulties, establish AIIMS in Kerala, and address other pressing issues.
like (0)
ChikheangForum Veteran

Post a reply

loginto write comments

Related threads

Chikheang

He hasn't introduced himself yet.

8928

Threads

0

Posts

210K

Credits

Forum Veteran

Credits
26982
Random