deltin33 • 2025-10-10 00:21:02 • views 239
കൊച്ചി∙ ശബരിമല സ്വർണക്കൊള്ളയിലെ വിവാദനായകൻ ഉണ്ണിക്കൃഷ്ണൻ പോറ്റി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ റിയൽ എസ്റ്റേറ്റ് ബെനാമിയെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. അതിനാലാണ് കടകംപള്ളി തലയിൽ മുണ്ടിട്ട് നടക്കുന്നത്. അയ്യപ്പന്റെ സ്വർണം മോഷണം പോയിട്ട് നിയമസഭയിലോ വാർത്താസമ്മേളനം വിളിച്ചോ വിശദീകരിക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണെന്നും എറണാകുളത്ത് താലൂക്ക് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്ത് വി.മുരളീധരൻ പറഞ്ഞു.
- Also Read സ്വർണപ്പാളി വിവാദം: നിയമസഭയിൽ പ്രതിപക്ഷ ബഹളം; മൂന്നു പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് സ്പീക്കർ
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്രമക്കേടു കണ്ടെത്തിയിട്ടും ദേവസ്വം ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ സംരക്ഷിച്ചത് എന്തിനെന്നു വി.എൻ.വാസവൻ വിശദീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സ്വന്തം മണ്ഡലത്തിലെ അമ്പലക്കൊള്ള ദേവസ്വം മന്ത്രി അറിഞ്ഞില്ലേ. പിണറായിയുടെ പൊലീസ് അല്ല, കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ ശബരിമലയിലെ സത്യം പുറത്തുവരുകയുള്ളൂ എന്നും വി.മുരളീധരൻ പറഞ്ഞു. English Summary:
V Muraleedharan Alleges Kadakampally\“s Involvement in sabarimala Gold Scam: Sabrimala gold scam allegations are escalating with BJP leader V. Muraleedharan accusing Unnikrishnan Potti of being a real estate benami for former minister Kadakampally Surendran. |
|