search

പറവൂരിൽ സതീശനെതിരെ ഇ.ടി. ടൈസൺ; സിപിഐ എക്സിക്യൂട്ടീവിൽ ധാരണ

LHC0088 The day before yesterday 17:37 views 1036
  



കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇ.ടി. ടൈസൺ എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. നിലവിൽ കയ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് പറവൂരിലേക്ക് മാറുന്നത്.  
What you should read next

  • മുഹസിന് ഉപാധിവച്ച് സിപിഐ; പന്ന്യൻരവീന്ദ്രനും പട്ടികയിൽ, സ്ഥാനാർഥികളെ ഇന്നറിയാം Latest News
      

         
    •   
         
    •   
        
       


പ്രതിപക്ഷ നേതാവിനെതിരെ ശക്തനായ എതിരാളിയെ രംഗത്തിറക്കി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനും വിജയത്തുടർ‌ച്ച ഇല്ലാതാക്കാനുമാണ് സിപിഐ ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ സതീശനെ തളയ്ക്കാൻ ടൈസണ് സാധിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ. 2001ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി. നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21,301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്‍റെ വിജയം.
JUST IN


  • 4 MINUTES AGO   പറവൂരിൽ സതീശനെതിരെ ഇ.ടി. ടൈസൺ; സിപിഐ എക്സിക്യൂട്ടീവിൽ ധാരണ Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   സാധനം കയ്യിലുണ്ടോ ? പാചക വാതകം സ്റ്റോക്കുണ്ടെന്ന് അറിയിച്ച് സന്ദേശം; വിതരണം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതും ഇതേ എണ്ണക്കമ്പനികൾ Malappuram
      

         
    •   
         
    •   
        
       

  • 27 MINUTES AGO   രണ്ടു മാസത്തെ പെട്രോളും ഡീസലും ഭദ്രം, ഭൂമിക്കടിയിൽ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം, ഹോർമുസ് അടഞ്ഞാലും എണ്ണ മുടങ്ങില്ലെന്ന് കേന്ദ്രം Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
LDF Fields ET Tyson Against in paravur: LDF candidate ET Tyson will challenge Opposition Leader VD Satheesan in the Paravur constituency during the upcoming Assembly elections. The CPI\“s strategic move aims to field a strong contender to prevent Satheesan\“s consecutive victories in the constituency he has represented for decades.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167037