search

അതിർത്തി കടന്നുവരുന്ന ഏത് ആക്രമണവും തകർക്കുന്നത് യുഎഇയിലെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ

deltin33 Yesterday 18:07 views 745
  

  

  



യുഎഇ ഭരണകൂടം ജനങ്ങൾക്കൊപ്പം
∙ യുദ്ധം അനിശ്ചിതമായി നീണ്ടുപോകുമ്പോ‍ൾ യുഎഇയിലെ സാധാരണ ജീവിതത്തെക്കുറിച്ച് ആശങ്കകൾ സ്വാഭാവികമാണ്. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന അതിശയോക്തി നിറഞ്ഞ വാർത്തകൾ ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ഇവിടെയുള്ളവർ ഈ നാടിന്റെ പ്രതിരോധ മികവിൽ ഏറെ അഭിമാനം കൊള്ളുന്ന സമയമാണ് ഇപ്പോൾ. അതിർത്തികൾ കടന്നുവരുന്ന ഏത് ആക്രമണങ്ങളെയും തകർക്കുന്ന ശക്തമായ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ഉപയോഗിക്കപ്പെടുന്നു എന്നു മാത്രമല്ല, നിരന്തമായ അറിയിപ്പുകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാനും അവരിൽ ഭീതി ഒഴിവാക്കാനും ഭരണസംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.   ഉമറലി ചക്കരത്തൊടി (ഹെഡ് ഓഫ് റീട്ടെയ്ൽ ഓപ്പറേഷൻ, ഡെസേർട്ട് ഫ്രഷ് സൂപ്പർമാർക്കറ്റ്സ് അബുദാബി. കൂടശ്ശേരിപ്പാറ സ്വദേശി)

വ്യാപാര സ്ഥാപനങ്ങളിൽ വിലനിലവാരം നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്. ആവശ്യമുള്ള സാധനങ്ങളുടെ ലഭ്യതയും അവ എത്തിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്. തീർച്ചയായും ജനങ്ങളോടൊപ്പം ചേർന്നുനിൽക്കുന്ന ഭരണാധികാരികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വലിയൊരു യുദ്ധത്തിലേക്ക് പോകാതെ പശ്ചിമേഷ്യയിൽ സമാധാനം പുലരട്ടെ എന്ന് പ്രാർഥിക്കുന്നു.
  

ജീവിതം മുന്നോട്ട്; പതറാതെ സൗദി
∙ നിലവിലെ സാഹചര്യങ്ങൾ ലോകമെങ്ങുമുള്ള പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തുന്നു എന്നതു വാസ്തവമാണ്. എന്നാൽ ഈ സംഘർഷങ്ങളുടെ നിഴലിലും സൗദി അറേബ്യ എന്ന രാജ്യം നൽകുന്ന ആത്മവിശ്വാസവും സുരക്ഷിതത്വബോധവും എടുത്തുപറയേണ്ടതാണ്. തികഞ്ഞ സംയമനവും വിവേകപൂർണമായ നയതന്ത്രവുമാണു സൗദി അറേബ്യ സ്വീകരിക്കുന്നത്. ഇവിടത്തെ സാധാരണ ജീവിതത്തെയോ തൊഴിൽ സാഹചര്യങ്ങളെയോ നിലവിലെ പ്രതിസന്ധികൾ ബാധിച്ചിട്ടില്ല. ഉംറ തീർഥാടനത്തെയും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയെയും ചെറുതല്ലാത്ത വിധത്തിൽ വലച്ചിട്ടുണ്ട്.   കെ.ടി.എ.മുനീർ (ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ, ലോക കേരളസഭ അംഗം)

അയൽ രാജ്യങ്ങളിലെ പോലെ വ്യോമഗതാഗതം ഇവിടെ പൂർണമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായില്ല. കുടുങ്ങിപ്പോയ വിദേശികളെ വെറും യാത്രക്കാരായിട്ടല്ല, മറിച്ച് രാജ്യത്തിന്റെ അതിഥികളായി പരിഗണിച്ചാണു ഭരണകൂടം സൗകര്യങ്ങൾ ഒരുക്കിയത്. പ്രവാസികളുടെ സുരക്ഷയെക്കുറിച്ചു ആശങ്ക വേണ്ട. ജിദ്ദയുൾപ്പെടെയുള്ള നഗരങ്ങളിലും യുഎസ് സാന്നിധ്യമുള്ള സ്ഥലങ്ങളിലെ ചെറിയ രീതിയിലുള്ള ആക്രമണം ഒഴിച്ചാൽ മറ്റു പ്രദേശങ്ങളിലും ജീവിതം പതിവുപോലെ സജീവമാണ്. വിപണികളോ ഗതാഗത സംവിധാനങ്ങളോ ഒരിടത്തും തടസ്സപ്പെട്ടിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ല, മറിച്ച് ജാഗ്രതയും പ്രാർഥനയും വേണം. ADVERTISEMENT Go AD-FREE

യുദ്ധവാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയ വഴി പർവതീകരിച്ചു പ്രചരിക്കുന്നുണ്ട്. ഇത് പ്രവാസികൾക്കിടയിൽ അനാവശ്യ ഭീതിയുണ്ടാക്കാൻ കാരണമാകുന്നു. ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ കൈമാറാനും പ്രവാസികൾക്ക് താങ്ങായി നിൽക്കാനും ഒഐസിസി പോലുള്ള സംഘടനകൾ മുൻപന്തിയിലുണ്ട്. സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രത്യാശയിലാണു ഓരോരുത്തരും. സൗദി ഭരണകൂടത്തിന്റെ കരുത്തുറ്റ നേതൃത്വത്തിനു കീഴിൽ പ്രവാസികൾ സുരക്ഷിതരാണ്. ഈ മണ്ണിൽ നാം നട്ടുവളർത്തിയ സ്വപ്നങ്ങൾക്കു തണലേകാൻ സൗദിയുടെ സമാധാനാന്തരീക്ഷത്തിനു സാധിക്കുമെന്നതിൽ തർക്കമില്ല. പ്രവാസലോകത്തെ വാർത്തകൾ കൃത്യമായി വിലയിരുത്താനും അനാവശ്യ ഭീതികൾ ഒഴിവാക്കി മുന്നോട്ടുപോകാനും നാം തയാറാകണം. English Summary:
UAE residents and Saudi Arabia safety are currently key concerns for many expats as the ongoing conflict in the Middle East creates widespread anxiety. Despite fears amplified by social media, both the UAE and Saudi governments are actively reassuring their residents and maintaining normalcy, with strong defense systems and diplomatic efforts in place to ensure stability and safety for all.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477799