കോഴിക്കോട് ∙ കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടാപറമ്പ് കോഴിക്കാൽ പറമ്പിൽ അദ്നുൽ ഹാഷിം (21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 20നായിരുന്നു സംഭവം. ബീച്ച് ആശുപത്രിയുടെ ഫാർമസിയുടെ മുൻവശം നിർത്തിയിട്ടിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ആണ് മോഷ്ടിച്ചത്.
പ്രഭാകരന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാത്തോട്ടത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ബൈജുനാഥ്, രാധാകൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നിഷാദ്, എസ്‌സിപിഒ അനീഷ്, സിപിഒമാരായ സജിത്ത്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. English Summary:
Bike theft Kozhikode: A suspect has been arrested in connection with a bike theft incident near Kozhikode Beach Hospital. The arrested individual, Adnul Hashim, was apprehended based on CCTV footage following a complaint. |