കോഴിക്കോട്∙ എഴുത്തുകാരൻ വി.ആർ.സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് സഹയാത്രികയും കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. കേസിൽ ഷഹനാസിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്.
What you should read next
- വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ Latest News
2022 ൽ ആണ് കേസിന് ആസ്പദമായ സംഭവം. സമൂഹമാധ്യമങ്ങളിലൂടെ ഷഹനാസ് അപകീർത്തികരമായ പരാമർശം നടത്തി എന്നു പരാതിപ്പെട്ടാണ് വി.ആർ.സുധീഷ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട നടപടികളിൽ ഷഹനാസ് ഹാജരാകാതിരുന്നതിനെ തുടർന്ന് 2025 ജൂണിൽ കോടതി ഷഹനാസിന് ജാമ്യത്തോടു കൂടിയ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
What you should read next
- മോദി കൊച്ചിയിലേക്ക്, കർഷക സംവാദത്തിന് രാഹുൽ; തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം Latest News
തുടർന്നും ഹാജരാകാത്തതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ ഷഹനാസിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറത്തിറക്കി. എന്നാൽ പൊലീസിന്റെ കൺമുന്നിൽ ഷഹനാസ് ഉണ്ടായിട്ടും അറസ്റ്റ് ഉണ്ടായില്ല. ഇതേത്തുടർന്ന് ഈ മാസം അഞ്ചിന് ബേപ്പൂർ എസ്എച്ച്ഒക്ക് കോടതി ഇത് സൂചിപ്പിച്ച് മെമ്മോ നൽകി. ഷഹനാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന വാർത്തകൾക്കിടെയാണ് അവർ കോടതിയിൽ ഹാജരായത്.
JUST IN
-
1 MINUTE AGO വി.ആർ.സുധീഷ് നൽകിയ മാനനഷ്ടക്കേസ്: ഷഹനാസ് കോടതിയിൽ ഹാജരായി Latest News
-
11 MINUTES AGO വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ Latest News
-
16 MINUTES AGO അണ്ഡവിൽപന റാക്കറ്റിലെ 3 സ്ത്രീകൾ പിടിയിൽ; 33 തവണ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകളും സംഘത്തിൽ Mumbai News
VIEW MORE
English Summary:
Defamation Case Against MA shahanas: M.A. Shahanas has appeared in court in a defamation case filed by writer V.R. Sudheesh. The court had previously issued an arrest warrant against Shahanas. She appeared before the Kozhikode First Class Magistrate Court. |