ഗുവാഹത്തി ∙ ഗായകൻ സുബിന്‍ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. സുബീൻ ഗാർഗിന്റെ ദുരൂഹ മരണത്തിൽ അദ്ദേഹത്തിന്റെ ബന്ധുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം പൊലീസ് സർവീസിൽ ഡപ്യൂട്ടി സൂപ്രണ്ട് കൂടിയായ സന്ദീപൻ ഗര്‍ഗ് ആണ് അറസ്റ്റിലായത്.
- Also Read ചുമ മരുന്ന് കയറ്റുമതി ചെയ്തിട്ടുണ്ടോ? ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് സുബീൻ ഗാർഗ് സിംഗപ്പൂരിൽ എത്തിയത്. യാത്രയിൽ സുബീന്‍ ഗാർഗിനോടൊപ്പം സന്ദീപനും ഉണ്ടായിരുന്നെന്നും പാർട്ടിയിൽ പങ്കെടുത്തിരുന്നതായും കണ്ടെത്തി. സന്ദീപനെ കോടതിയിൽ ഹാജരാക്കി, 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുബിൻ ഗാർഗിന്റെ മരണത്തിൽ അഞ്ചാമത്തെ അറസ്റ്റാണിത്.
- Also Read അർനോൾഡ് ഷ്വാർസ്നെഗറെ എട്ടുവട്ടം തോൽപിച്ച ബോഡി ബിൽഡർ; 150 കിലോ ഭാരം! ഡോക്ടർമാർ പറഞ്ഞതു കേട്ടില്ല; ഇന്ന് ജീവിതം വീൽചെയറിൽ
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @zubeen.garg എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Zubeen Garg\“s death investigation takes a new turn with the arrest of his relative, a DSP with Assam Police. The relative, Sandipan Garg, was arrested in connection with the singer\“s mysterious death after a trip to Singapore. |