കോഴിക്കോട് ∙ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ 1.65 കോടിയുടെ സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ എയർ കസ്റ്റംസ് വിഭാഗം കണ്ടെത്തി. വിമാനത്താവളത്തിനു പുറത്തെത്തിക്കാനാകാതെ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. രാജ്യാന്തര ടെർമിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയിൽ നിന്നാണ് 1.7 കിലോയുടെ സ്വർണ സംയുക്തം കണ്ടെടുത്തത്. ശുചീകരണത്തൊഴിലാളികളാണ് ഇതുൾപ്പെട്ട പായ്ക്കറ്റ് കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് സംഘം സ്വർണം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
- Also Read മുംബൈയിലെ രണ്ടാം വിമാനത്താവളം, നവി മുംബൈ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പുതിയ മെട്രോ ലൈനും ഫ്ലാഗ് ഓഫ് ചെയ്തു
സ്വർണമിശ്രിതം വേർതിരിച്ചപ്പോൾ ഒന്നര കിലോഗ്രാമോളം സ്വർണമാണ് കിട്ടിയത്. ദുബായിൽ നിന്നെത്തിയ ഒരു യാത്രക്കാരനാണ് സ്വർണം ഇങ്ങനെ ഉപേക്ഷിച്ചതെന്നാണ് സംശയം. പിടിക്കപ്പെടുമെന്നു കരുതി ഇത്തരത്തിൽ ഉപേക്ഷിച്ചതോ മറ്റു ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താനായി ചവറ്റുകുട്ടയിൽ ഇട്ടതോ ആകാമെന്നും വിലയിരുത്തലുണ്ട്. അന്വേഷണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഏറ്റെടുത്തു. English Summary:
Karippur airport gold seizure involves the discovery of gold mixture abandoned in a trash bin at Karippur International Airport. Customs officials are investigating whether a passenger abandoned the gold to avoid detection or planned to retrieve it later with assistance. |