search

അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും?

Chikheang 1 hour(s) ago views 132
  



കോട്ടയം∙ സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരും. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വന്റി ട്വന്റി കോഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം. കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയായേക്കും. കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി ട്വന്റിയിലേക്കു ചേരുന്നത്. പാർട്ടിയിൽ ചേർന്നാൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ അഖിലിനെ പ്രചാരണത്തിന് ഇറക്കാനുള്ള സാധ്യത കോൺഗ്രസും പരിഗണിച്ചിരുന്നുവെന്നാണ് വിവരം.
What you should read next

  • ശോഭ സുരേന്ദ്രന്‍ ‘പ്രിയപ്പെട്ട’ സ്ഥാനാർഥി; വട്ടിയൂർക്കാവിൽ എത്തുമോ? 6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി Latest News
      

         
    •   
         
    •   
        
       


കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാനുള്ള താൽപര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. ജയിക്കാൻ സാധ്യതയുള്ള സീറ്റ് വേണ്ടെന്നും പാർട്ടി തോൽക്കുന്ന സീറ്റ് മതിയെന്നുമായിരുന്നു അഖിൽ പറഞ്ഞിരുന്നത്. നേമം, ധർമടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ചടയമംഗലത്ത് പരിഗണിക്കാമെന്ന ഉറപ്പ് ചില നേതാക്കളിൽ നിന്ന് ലഭിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി ട്വന്റിയിൽ ചേരാൻ അഖിൽ തീരുമാനിച്ചത്.  
What you should read next

  • രാജീവ് ചന്ദ്രശേഖർ നേമത്ത്, ജേക്കബ് തോമസ് തൃശൂരിൽ; ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി Latest News
      

         
    •   
         
    •   
        
       


അതേസമയം, ബിജെപിക്കായി സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ കൊട്ടാരക്കരയിൽ അഖിൽ സ്ഥാനാർഥിയാകുന്നത് ഉചിതമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയും ബിജെപി നേതൃത്വവും പലവട്ടം അഖിലുമായി ബന്ധപ്പെട്ടു. എന്നാൽ ബിജെപിയിൽ നേരിട്ട് അംഗമാകാൻ അഖിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ ട്വന്റി ട്വന്റി അഖിലുമായി ചർച്ചകൾ ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.  

ഇതിനിടെ, കോൺഗ്രസ് വിട്ടെത്തുന്ന ആർ. രശ്മിയെ കൊട്ടാരക്കരയിൽ മത്സരിപ്പിക്കാൻ ബിജെപിക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ രശ്മിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് രംഗത്ത് മറ്റു പാർട്ടികൾ ആയുധമാക്കാൻ സാധ്യതയുണ്ടെന്നതും എൻഡിഎ പരിഗണിച്ചതായി റിപ്പോർട്ടുണ്ട്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   പായം കോണ്ടമ്പ്രയിലും കാക്കകൾ ചത്തനിലയിൽ; പക്ഷിപ്പനി ആശങ്കയിൽ പ്രദേശവാസികൾ Kannur
      

         
    •   
         
    •   
        
       

  • 4 MINUTES AGO   അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും? Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   മധ്യേഷ്യയിൽ യുദ്ധഭീഷണി, ഫെഡ് തീരുമാനം തിരിച്ചടി ; സ്വർണവില കത്തുന്നു, പവന് കൂടിയത് 1,680 രൂപ Commodity
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Akhil Marar joins Twenty20: The actor and Bigg Boss star set to be officially welcomed into the party by coordinator Sabu M. Jacob. This move comes after discussions with both Congress and BJP, with speculation rising about him becoming the NDA candidate in Kottarakkara.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164281