search

ശോഭ സുരേന്ദ്രന്‍ ‘പ്രിയപ്പെട്ട’ സ്ഥാനാർഥി; വട്ടിയൂർക്കാവിൽ എത്തുമോ? 6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി

Chikheang 1 hour(s) ago views 957
  



തിരുവനന്തപുരം ∙ ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ എന്നതിൽ ബിജെപിയുടെ ചർച്ചകളിൽ ആശയക്കുഴപ്പം. ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്. വട്ടിയൂർക്കാവിൽ ശോഭ സുരേന്ദ്രൻ, ആർ.ശ്രീലേഖ, നടൻ കൃഷ്ണകുമാർ എന്നിവരെയാണു പരിഗണിക്കുന്നത്.
What you should read next

  • രാജീവ് ചന്ദ്രശേഖർ നേമത്ത്, ജേക്കബ് തോമസ് തൃശൂരിൽ; ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി Latest News
      

         
    •   
         
    •   
        
       


ആലപ്പുഴ ജില്ലയില്‍ നാലു നിയമസഭാ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഹരിപ്പാട്, ചെങ്ങന്നൂര്‍, കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ശോഭ മല്‍സരിക്കണമെന്നാണ് ജില്ലാ ഘടകങ്ങളുടെ ആവശ്യം. ഹരിപ്പാട് ബിജെപി സമര്‍പ്പിച്ച പട്ടികയില്‍ ശോഭയല്ലാതെ മറ്റാരുമില്ല. ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതി കഴിഞ്ഞാല്‍ രണ്ടാംപേരുകാരിയാണ് ശോഭ. കായംകുളത്തും അരൂരും കഴിഞ്ഞതവണ ബിഡിജെഎസാണ് മത്സരിച്ചത്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2019 ല്‍ ഡോ.കെ.എസ്. രാധാകൃഷ്ണന് 1,87,729 വോട്ടുലഭിച്ചപ്പോള്‍ 2024 ല്‍ ശോഭയ്ക്ക് കിട്ടിയത് 2,99,648 വോട്ടുകളാണ്.
What you should read next

  • അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക്?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രസിനു മുന്നിൽ‌ 2 ഉപാധികൾ Latest News
      

         
    •   
         
    •   
        
       


നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി.മുരളീധരനുമാണ് സ്ഥാനാർഥികളാവുക. തിരുവനന്തപുരം മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് കരമന ജയന്റെ പേരാണുള്ളത്. 35,000 വോട്ടിൽ കൂടുതലുണ്ടെന്നു പാർട്ടി കണക്കാക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയമാണ് ആദ്യം നടക്കുക. ബാക്കി മണ്ഡലങ്ങളിൽ അതത് ജില്ലകളിൽ നിന്നുള്ള സ്ഥാനാർഥികളെ രംഗത്തിറക്കിയാൽ മതിയെന്നും നിർദേശമുണ്ട്.
JUST IN


  • 25 SECONDS AGO   ശോഭ സുരേന്ദ്രന്‍ ‘പ്രിയപ്പെട്ട’ സ്ഥാനാർഥി; വട്ടിയൂർക്കാവിൽ എത്തുമോ? 6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ഡോ.ബിന്ദുവിന് 10,000 രൂപ കൈകൂലി നൽകിയെന്ന് ശിശുവിന്റെ പിതാവ്; നെടുമങ്ങാട് സംഭവത്തിൽ കൂടുതൽ നടപടി Thiruvananthapuram
      

         
    •   
         
    •   
        
       

  • 51 MINUTES AGO   ഒരു ഭാഗത്തു റെയിൽപാതയും, മറുഭാഗത്ത് പാടവും; ദുരിതത്തുരുത്തായി കുനമ്പാട് Malappuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Shobha Surendran BJP Candidate List: Shobha Surendran emerges as a \“favorite\“ candidate for BJP in Kerala Assembly Elections 2026, being considered for multiple constituencies. The party is evaluating her for seats in Alappuzha, Palakkad, and Vattiyoorkkavu, amid demands from district units.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164281