പാലാ ∙ പാലാക്കാർക്ക് ഇനി ശുചിത്വ സന്ദേശം ചലച്ചിത്ര താരം മിയ പകർന്നു നൽകും. പാലാ നഗരസഭയുടെ ‘സ്വച്ഛ് സർവേക്ഷൺ’ അംബാസഡറായി മിയയെ തിരഞ്ഞെടുത്തതായി നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം അറിയിച്ചു. പാലാ സ്വദേശിനിയാണ് മിയ. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ ശുചിത്വ സർവേയുടെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടത്തും.
മാലിന്യമുക്ത പ്രവർത്തനങ്ങൾ, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാംപെയ്നുകൾ എന്നിവയ്ക്കു മിയ നേതൃത്വം നൽകും. പദ്ധതിയുടെ ഭാഗമായി ശുചീകരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും. പൊതുജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തും. പാലായുടെ തനതായ പാരമ്പര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിൽ മിയയുടെ സാന്നിധ്യവും താരമൂല്യവും വലിയ കരുത്താകുമെന്ന് നഗരസഭാധ്യക്ഷ ദിയ പറഞ്ഞു. English Summary:
Actress Mia has been appointed as the Swachh Survekshan ambassador for Pala municipality. This initiative aims to promote cleanliness and public hygiene awareness in Pala through various campaigns led by Mia. |
|