deltin33 • 2025-10-9 02:50:59 • views 994
തിരുവനന്തപുരം∙ എറണാകുളം–ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി അദ്ദേഹം എഫ്ബി പോസ്റ്റിൽ പറഞ്ഞു.
- Also Read തിരുവനന്തപുരം– മംഗളൂരു വന്ദേഭാരതിൽ സംഭവിക്കുന്നത് എന്ത്? പിഴയടച്ച ശേഷം വീണ്ടും മോശം ഭക്ഷണം
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർവീസ് ഏറെ പ്രയോജനം ചെയ്യും. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ബെംഗളൂരുവിലേയ്ക്കു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ അമിത നിരക്ക് ഈടാക്കുന്ന സ്ഥിതിയുണ്ട്. പുതിയ വന്ദേഭാരത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തു നൽകിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. English Summary:
Third Vande Bharat Express for Kerala: Union Railway Minister Ashwini Vaishnav informed BJP state president Rajeev Chandrasekhar that a new Vande Bharat train on the Ernakulam-Bengaluru route will start service soon. New train will be running between Ernakulam-Bangalore route. This service is expected to greatly benefit those working in the IT sector. |
|