കൊച്ചി ∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളുടെ വസതികളിലടക്കം റെയ്‍ഡ് നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടൻ ദുൽഖർ സൽമാനെ വിളിച്ചുവരുത്തി. ചെന്നൈയിലായിരുന്ന ദുൽഖർ ഉച്ചയോടെയാണു കൊച്ചിയിലെത്തിയത്. ദുൽഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരം ഇഡി സംഘം തേടിയെന്നാണു വിവരം. കേസിൽ പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ദുൽഖറിൽ നിന്ന് കസ്റ്റംസ് നേരത്തെ 3 കാറുകള്‍ പിടിച്ചെടുത്തിരുന്നു.
- Also Read ഭൂട്ടാൻ കാർ കടത്ത്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; 17 ഇടങ്ങളിൽ പരിശോധന
രാവിലെ ഏഴുമണിയോടെ ദുൽഖറിന്റെ കടവന്ത്ര ഇളംകുളത്തുള്ള വീട്ടിലും പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിലും ഇഡി സംഘം എത്തിയിരുന്നു. പനമ്പിള്ളി നഗറിലെ വീടിനടുത്തുള്ള ഗരേജിൽ എട്ടോളം പഴയ വാഹനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ദുൽഖറിനു പുറമെ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. നേരത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയ 17 സ്ഥലങ്ങളിലാണ് ഇഡി ഇന്ന് പരിശോധന നടത്തിയത്.
- Also Read ‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’: പറഞ്ഞത് കൂത്തുപറമ്പ് ഭാഗത്തെ പ്രയോഗം, മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് ചർച്ചയാകുന്നു
ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ ഡിഫൻഡർ, ഒരു നിസാൻ പട്രോള്‍ എന്നീ കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ 2004 മോഡൽ ഡിഫൻഡർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. ദുൽഖറിനു വാഹനം വിട്ടു കൊടുക്കുന്ന കാര്യം പരിഗണിക്കാന്‍ കസ്റ്റംസിനോടും ഇതിനായി അപേക്ഷ നൽകാൻ ദുൽഖറിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിറ്റേന്നാണ് ഇഡി റെയ്ഡ് നടത്തുന്നത്.
- Also Read അർനോൾഡ് ഷ്വാർസ്നെഗറെ എട്ടുവട്ടം തോൽപിച്ച ബോഡി ബിൽഡർ; 150 കിലോ ഭാരം! ഡോക്ടർമാർ പറഞ്ഞതു കേട്ടില്ല; ഇന്ന് ജീവിതം വീൽചെയറിൽ
ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്ന പഴക്കം ചെന്ന ആഡംബര കാറുകൾ ഉയർന്ന വിലയ്ക്ക് സെലിബ്രിറ്റികൾക്ക് അടക്കം നൽകുന്ന സംഘത്തെക്കുറിച്ചാണ് അന്വേഷണം എന്ന് കസ്റ്റംസും ഇഡിയും പറയുന്നു. വിദേശരാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാലാണ് ഫെമ നിയമം ഇതിൽ ബാധകമാകുന്നത്. വാഹനങ്ങൾ വാങ്ങിയവരുടെ പണമിടപാടിൽ വേണ്ടത്ര രേഖകൾ ഇല്ലെന്നു കസ്റ്റംസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. രാജ്യത്തിനു പുറത്തു വച്ച് ഹവാല ഇനത്തിൽ പണം കൈമാറ്റം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിൽ വരും.
- Also Read ഭൂട്ടാൻ കാർ കടത്ത്: കോഴിക്കോട്ടും ഇ.ഡി റെയ്ഡ്; പരിശോധന സെക്കൻഡ് ഹാൻഡ് ആഡംബര കാറുകളുടെ ഷോറൂമിൽ
ചലച്ചിത്ര താരങ്ങൾക്കു പുറമെ, ഭൂട്ടാൻ വഴി കടത്തിക്കൊണ്ടു വന്നതെന്നു കരുതുന്ന വാഹനങ്ങൾ വാങ്ങിയവരുമായി ബന്ധപ്പെട്ടാണു മറ്റു റെയ്ഡുകൾ നടന്നത്. കൊച്ചിക്കു പുറമെ കോട്ടയം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും തമിഴ്നാട്ടിലും റെയ്ഡ് നടന്നിട്ടുണ്ട്. സെക്കൻഡ് ഹാന്‍ഡ് ആഡംബര വാഹനങ്ങൾ വിൽക്കുന്ന പാലിയേക്കരയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Dulquer Salman എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
ED Summons Dulquer Salmaan: Dulquer Salmaan is under investigation by the Enforcement Directorate (ED) regarding a Bhutan car smuggling case. The ED is probing potential FEMA violations and discrepancies in financial transactions related to his vehicles. Raids were conducted at his residence and other locations as part of the ongoing investigation into luxury car smuggling. |