മുംബൈ ∙ ബോളിവുഡ് നടൻ രൺവീർ സിങ്ങിന് വാട്‌സാപ്പിലൂടെ അജ്ഞാതരിൽ നിന്ന് ഭീഷണി സന്ദേശം. ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു.
What you should read next
ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തിയില്ലെങ്കിലും പണം ആവശ്യപ്പെട്ടായിരുന്നു സന്ദേശമെന്നാണ് സൂചന. ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ ജനുവരി 31ന് രാത്രി വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെയാണ് രൺവീർ സിങ്ങിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.
പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങളാകാം രൺവീറിനെതിരെയുള്ള ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിച്ചു. രൺവീർ താമസിക്കുന്ന സെൻട്രൽ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയിൽ മുംബൈ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ, സ്വകാര്യ സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.
JUST IN
1 MINUTE AGO എപ്സ്റ്റീൻ വിവാദം: രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി; ‘ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല’ Latest News
1 MINUTE AGO നടൻ രൺവീർ സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സംശയം, സുരക്ഷ വർധിപ്പിച്ച് പൊലീസ് Latest News
2 HOURS 7 MINUTES AGO സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്നു; വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ച് ഗുഡ്സ് വാഹനം, ഗുരുതര പരുക്ക് Latest News
VIEW MORE
English Summary:
Investigation Underway for Ranveer Singh\“s Threatening Message: Ranveer Singh Receives Threat Message, Lawrence Bishnoi Gang Suspected