search

136 എംഎൽഎമാരുടെ പിന്തുണയുണ്ട്: അവകാശവാദവുമായി ഡി.കെ. ശിവകുമാർ

Chikheang The day before yesterday 11:53 views 970
  



ന്യൂഡൽഹി∙ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ തനിക്ക് 136 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. അസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴായിരുന്നു ശിവകുമാറിന്റെ പ്രതികരണം. 136 എംഎൽഎമാരാണ് കോൺഗ്രസിനു കർണാടകയിലുള്ളത്. ശിവകുമാറിന് 80 എംഎൽഎമാരുടെ പിന്തുണ മാത്രമേ ഉള്ളൂ എന്നായിരുന്നു പ്രചാരണം.
What you should read next

  • Live അവിശ്വാസ പ്രമേയം: സ്പീക്കർ ഓം ബിർള സഭയിലെത്തില്ല; തീരുമാനം ധാർമികത ഉയർത്തിപ്പിടിച്ച് Latest News
      

         
    •   
         
    •   
        
       


നേതൃസ്ഥാനത്തെക്കുറിച്ച് സർക്കാരിൽ യാതൊരു അവ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള അധികാരം പങ്കിടൽ വ്യവസ്ഥകൾ സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡിന് വ്യക്തമായ ധാരണയുണ്ടെന്നും ഡി.കെ.ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നേതൃമാറ്റത്തെക്കുറിച്ച് അനുകൂലമായോ പ്രതികൂലമായോ പ്രസ്താവനകൾ നടത്തുന്നത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. മന്ത്രിമാരായാലും എംഎൽഎമാരായാലും ആരും പരസ്യപ്രസ്താവനകൾ നടത്തരുതെന്നും എല്ലാവരും വാക്കുകൾ നിയന്ത്രിക്കണമെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിട്ടുണ്ട്. അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.  

മുഖ്യമന്ത്രിയും താനും തമ്മിലുള്ള ചർച്ചകൾ രഹസ്യമല്ലെന്നും പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2023ൽ സർക്കാർ രൂപീകരണ വേളയിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ രണ്ടര വർഷം വീതം അധികാരം പങ്കിടാൻ ധാരണയുണ്ടായിരുന്നു. 2025 നവംബറിൽ സർക്കാരിന്റെ കാലാവധി പകുതി പിന്നിട്ടതോടെയാണ് ഈ ചർച്ചകൾ വീണ്ടും സജീവമായത്.
JUST IN


  • 3 MINUTES AGO   136 എംഎൽഎമാരുടെ പിന്തുണയുണ്ട്: അവകാശവാദവുമായി ഡി.കെ. ശിവകുമാർ Latest News
      

         
    •   
         
    •   
        
       

  • 41 MINUTES AGO   മണിമണ്ഡപം നിർമിക്കുന്നതിനും സപോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി; എത്തിയത് അഡ്വക്കറ്റ് കമ്മിഷന്റെ നിർദേശപ്രകാരം Latest News
      

         
    •   
         
    •   
        
       

  • 50 MINUTES AGO   മലയാളി താരത്തിന് അർധ സെഞ്ചറി, യുഎഇയ്ക്കെതിരെ വമ്പൻ വിജയവുമായി ന്യൂസീലൻഡ്, നമീബിയയെ വീഴ്ത്തി നെതർലൻഡ്സ് Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Karnataka Power Struggle: The Karnataka Chief Minister post dispute has intensified, with Deputy CM D.K. Shivakumar claiming the support of all 136 Congress MLAs. His statement comes as discussions around the two-and-a-half-year power-sharing agreement with Chief Minister Siddaramaiah become active again.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161238