search

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 12കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കുറ്റക്കാരൻ; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

LHC0088 Yesterday 11:52 views 378
  

    



ലണ്ടൻ/വാർവിക്ഷയർ∙ യുകെയിലെ വാർവിക്ഷയറിലുള്ള നനീറ്റണിൽ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അഫ്ഗാൻ അഭയർഥിയായ അഹമ്മദ് മുലാഖിൽ (24) കുറ്റക്കാരനാണെന്ന് വാർവിക് ക്രൗൺ കോടതി വിധിച്ചു. കഴിഞ്ഞ വർഷം ജൂലൈ 22ന് പാർക്കിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, കുട്ടിയുടെ അശ്ലീല വിഡിയോ പകർത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതോടെ പ്രതിക്ക് കഠിനമായ തടവുശിക്ഷ ഉറപ്പായി. വിധി കേൾക്കുന്ന സമയത്ത് പ്രതി കോടതിയിൽ പൊട്ടിക്കരഞ്ഞു.
What you should read next

  • ‘പെൺകുട്ടിയെ കണ്ടപ്പോൾ 20കളുടെ തുടക്കത്തിലാണെന്ന് കരുതി’; വിചിത്ര മൊഴിയുമായി പീഡനക്കേസ് പ്രതി Europe News
      

         
    •   
         
    •   
        
       


2025 മാർച്ചിൽ ഫ്രാൻസിൽ നിന്ന് ചെറിയ ബോട്ടിൽ ഇംഗ്ലിഷ് ചാനൽ കടന്ന് നിയമവിരുദ്ധമായി യുകെയിൽ എത്തിയ ആളാണ് അഹമ്മദ് മുലാഖിൽ. അഭയം തേടി യുകെയിലെത്തി വെറും നാല് മാസത്തിനുള്ളിലാണ് ഇയാൾ കുറ്റകൃത്യം ചെയ്തത് എന്നത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.



  • പ്രതിയുടെ വാദങ്ങൾ അരോചകം പ്രതിയുടെ ഇത്തരം വാദങ്ങൾ അരോചകവും അപലപനീയവുമാണ്

       
      


പീഡനത്തിനിടെ താൻ കരഞ്ഞുകൊണ്ട് നിർത്താൻ ആവശ്യപ്പെട്ടിട്ടും പ്രതി അത് വകവെക്കാതെ ചിരിച്ചുകൊണ്ടാണ് ക്രൂരത തുടർന്നതെന്ന് അതിജീവിത കോടതിയിൽ വികാരാധീനയായി മൊഴി നൽകി. പെൺകുട്ടിക്ക് 19 വയസ്സുണ്ടെന്ന് കരുതിയെന്നും അതിജീവിതയാണ് തന്നെ പ്രേരിപ്പിച്ചതെന്നുമുള്ള പ്രതിയുടെ വാദങ്ങൾ ജഡ്ജി ക്രിസ്റ്റീന മോണ്ട്ഗോമറി കെസി തള്ളിക്കളഞ്ഞു. പ്രതിയുടെ ഇത്തരം വാദങ്ങൾ അരോചകവും അപലപനീയവുമാണെന്ന് പ്രോസിക്യൂട്ടർ ഡാനിയൽ ഓസ്ക്രോഫ്റ്റ് കോടതിയെ ബോധിപ്പിച്ചു.

ഈ കേസിനെത്തുടർന്ന് യുകെയിൽ വലിയ രീതിയിലുള്ള കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പ്രതിയുടെ പശ്ചാത്തലവും ദേശീയതയും പുറത്തുവിടാൻ പൊലീസ് തയ്യാറാകാത്തതിനെതിരെ നൈജൽ ഫാരേജ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ADVERTISEMENT Go AD-FREE

പ്രതിക്ക് ലഭിക്കുന്ന കഠിനതടവിന് ശേഷം ഇയാളെ യുകെയിൽ നിന്ന് നാടുകടത്തുമെന്ന് ഹോം ഓഫിസ് വക്താവ് വ്യക്തമാക്കി. കുറ്റവാളികളായ വിദേശികളെയും നിയമവിരുദ്ധ കുടിയേറ്റക്കാരെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ കർശന നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

അതിക്രമം നേരിട്ടപ്പോഴും പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാൻ പെൺകുട്ടി കാണിച്ച അസാമാന്യ ധീരതയെ പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. ജീവിതകാലം മുഴുവൻ വേട്ടയാടാവുന്ന ഒരു മാനസികാഘാതത്തിൽ നിന്നും അതിജീവിക്കാൻ പെൺകുട്ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തലവൻ കോളെറ്റ് ഒക്കീഫ് പറഞ്ഞു. മാർച്ചിൽ ഇയാളുടെ ശിക്ഷാ കാലാവധി പ്രഖ്യാപിക്കാനിരിക്കെ, യുകെയിലെ കുടിയേറ്റ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും സജീവമായിരിക്കുകയാണ്. ADVERTISEMENT Go AD-FREE

രാത്രികാലങ്ങളിലും വിജനമായ പാർക്കുകളിലും കുട്ടികൾ ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ 101 എന്ന നമ്പറിലോ അടിയന്തര സാഹചര്യമാണെങ്കിൽ 999-ലോ ബന്ധപ്പെടാൻ മറക്കരുതെന്ന് മലയാളി അസോസിയേഷനുകൾ അറിയിച്ചു. English Summary:
Afghan Migrant Convicted by Warwick Crown Court for Sexual Assault of 12-Year-Old Girl in Nuneaton
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159310