ബർമിങ്ങാം∙ 12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15 വയസ്സുകാരനായ പ്രതിക്ക് 13 വർഷത്തെ തടവുശിക്ഷ വിധിച്ചു. നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
30–ാം വയസ്സിൽ സ്വപ്നത്തിനായി \“പറന്നു\“: ഇന്ന് ലണ്ടനിൽ ജനവിധി തേടാൻ ഈ മലയാളി: സ്ഥാനാർഥിത്വം പോലും ചരിത്രം! Europe News
ജീവനക്കാർക്ക് ബംപർ അടിച്ചു! 30% ശമ്പളവർധനവും എസ്‌യുവി കാറുകളും; ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി Gulf News
ലിയോയെ കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മൂന്ന് വയോധികരെയും പ്രതി ആക്രമിച്ചിരുന്നതായി കോടതി കണ്ടെത്തി. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ല. ലിയോയെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിന് പകരം, തന്റെ പ്രവൃത്തിയുടെ ആഘാതം കണ്ട് ആസ്വദിക്കാനായി പ്രതി അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നീട് പൊലീസിനോട് ലിയോ പരുക്കേറ്റു കിടക്കുന്നത് കണ്ടതാണെന്ന വ്യാജ മൊഴിയും നൽകിയെന്ന് കോടതി കണ്ടെത്തി.
ലിയോയെ കൊല്ലുന്നതിന് ദിവസങ്ങൾക്ക് മുൻപ്, 82 വയസ്സുള്ള വൃദ്ധയെ പ്രതി മുക്കിക്കൊല്ലാൻ ശ്രമിച്ചിരുന്നു. മറ്റ് രണ്ട് വയോധികരെയും പ്രതി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്. 2025 ജനുവരി 21നായിരുന്നു സംഭവം, യാർഡ്‌ലി വുഡിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ലിയോയെ പ്രതി വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. താൻ കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചതിനെ തുടർന്ന് കോടതി ശിക്ഷ വിധിച്ചത്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം West Midlands Police എന്ന വെബ്സൈറ്റില്‍ നിന്ന്) ADVERTISEMENT Go AD-FREE English Summary:
A 15-year-old man has been sentenced to 13 years in prison for the brutal murder of 12-year-old Leo Ross.