ന്യൂഡൽഹി∙ പാക്കിസ്ഥാൻ അധോലോക നേതാവ് ഷെഹ്സാദ് ഭട്ടിയിൽനിന്ന് വധഭീഷണിയെന്ന് അൻമോൽ ബിഷ്ണോയ്. എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന അൻമോൽ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് നവംബർ 27ന് കോടതിയിൽ ഹർജി സമർപ്പിച്ചു. യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടതിന് പിന്നാലെ എൻഐഎയുടെ കസ്റ്റഡിയിലാണ് അൻമോൽ. കുപ്രസിദ്ധ അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് അൻമോൽ ബിഷ്ണോയ്. ‘‘താനും കുടംബവും ഭയന്നാണ് ജീവിക്കുന്നത്. ഇത്തരം ഭീഷണികളെ ചെറുതായി കാണാനാവില്ല. ഓൺലൈൻ ഭീഷണികൾ പലപ്പോഴും യഥാർഥ ആക്രമണങ്ങളിലേക്ക് നയിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്’’– അൻമോൽ ഹർജിയിൽ പറഞ്ഞു.
Also Read അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിൽ എത്തിച്ചു; 2022 മുതൽ ഒളിവിൽ, ആദ്യ ചിത്രം പുറത്ത് വിട്ട് എൻഐഎ
എൻഐഎ ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷ വേണമെന്നും ഒപ്പം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വാഹനവും വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വധഭീഷണി കണക്കിലെടുത്ത് പ്രത്യേക പരിശോധനകൾ നടത്തണമെന്നും അൻമോൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അൻമോലിന്റെ കസ്റ്റഡി കാലാവധി എൻഐഎ സ്പെഷൽ ജഡ്ജ് പ്രശാന്ത് ശർമ ഡിസംബർ 5 വരെ നീട്ടി.
Also Read അതിർത്തി പൂട്ടി, ആനുകൂല്യങ്ങളുമായി അസീസി ഡൽഹിയിൽ; ആ അപൂർവധാതുക്കൾ ഇന്ത്യയ്ക്കു നേട്ടം; അഫ്ഗാനിസ്ഥാൻ തള്ളിക്കളഞ്ഞ പാക്കിസ്ഥാന് വൻ നഷ്ടം...
ബാബാ സിദ്ദിഖിയുടേത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അൻമോലിനെ നവംബർ 19നാണ് ഇന്ത്യയിൽ എത്തിച്ചത്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലക്കേസിലും ഇയാൾ പ്രതിയാണ്. ഈ വർഷം ഏപ്രിൽ 14ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വീടിനു പുറത്ത് വെടിയുതിർത്ത സംഭവത്തിനു പിന്നിലും ഇയാളാണെന്നു സംശയിക്കുന്നു. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Anmol Bishnoi says he received death threats from Pakistani underworld leader Shehzad Bhatti: Fearing for his and his family\“s safety, Anmol has requested special security measures in court, including a bulletproof jacket and vehicle during transport.