ബെംഗളൂരു ∙ കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നിർണായക തീരുമാനം ഉണ്ടായേക്കുമെന്ന് വിവരം. രാവിലെ പ്രഭാത ഭക്ഷണത്തിനായി ഡി.കെ.ശിവകുമാറിനെ സിദ്ധരാമയ്യ ക്ഷണിച്ചു. ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആയിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. തന്നോടും ശിവകുമാറിനോടും പരസ്പരം കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിര്‍ദേശിച്ചതായി സിദ്ധരാമയ്യ സ്ഥിരീകരിച്ചു.
Also Read ‘ഭീകരാക്രമണത്തിനു ശേഷം മുൻ സർക്കാരുകൾ വെറുതെ ഇരുന്നു, പുതിയ ഇന്ത്യ തലകുനിക്കുകയോ തിരിച്ചടിക്കാൻ മടിക്കുകയോ ചെയ്യില്ല’
ഹൈക്കമാന്‍ഡ് വിളിപ്പിച്ചാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തയാറാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ‘‘ഹൈക്കമാന്‍ഡ് ഡി.കെ. ശിവകുമാറിനെ വിളിച്ചിരുന്നു. എന്നെയും അവര്‍ വിളിച്ചു. ഞങ്ങളോട് ഇരുവരോടും തമ്മില്‍ക്കണ്ട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചു. അദ്ദേഹം അവിടേക്ക് വരുമ്പോള്‍ ഞങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യും’’ – സിദ്ധരാമയ്യ പറഞ്ഞു.
Also Read പ്രവചനങ്ങളെ കടത്തിവെട്ടി വീണ്ടും ഇന്ത്യ; ജിഡിപിയിൽ 8.2% മുന്നേറ്റം, എതിരാളികൾ ബഹുദൂരം പിന്നിൽ, താരിഫ് ആഘാതം ഏശിയില്ല
ശിവകുമാർ ഇന്ന് ഡല്‍ഹിയിലേക്ക് പോകുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കർണാടകയിൽ തുടരുകയാണ്. ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡി.കെ. സുരേഷ് നിലവില്‍ ഡല്‍ഹിയിലുണ്ട്. ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾക്കായാണ് സുരേഷ് ഡൽഹിയിൽ തുടരുന്നത്.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Karnataka CM Tussle : Karnataka Chief Minister decision is expected soon. Siddaramaiah has invited DK Shivakumar for breakfast to discuss the matter. Both leaders are expected to find a resolution in the coming days.