search

ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; സ്‌ഫോടനത്തിൽ ഒരു മരണം, രണ്ട് സ്ത്രീകൾക്ക് ഗുരുതര പരുക്ക്

cy520520 3 hour(s) ago views 47
  



റാഞ്ചി ∙ ജാർഖണ്ഡിൽ സരന്ദ വനത്തിൽ മാവോയിസ്റ്റ് ആക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ഒരു പെൺകുട്ടി മരിക്കുകയും രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

  • Also Read എഐ വഴിയുള്ള നഗ്നചിത്രങ്ങൾ അയൽവാസി പ്രചരിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി   


സംഭവത്തെത്തുടർന്ന് പ്രദേശം മുഴുവൻ കനത്ത പരിശോധനയിലാണ്. ജില്ലാ പൊലീസിൻ്റെയും സിആർപിഎഫിൻ്റെയും സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, സ്ത്രീകൾ ഇലകളും വിറകുകളും ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോൾ വലിയ സ്‌ഫോടന ശബ്ദം കേൾക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി സ്ത്രീകളെ പുറത്തെത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല.

  • Also Read കർണാടകയിൽ നിർണായക ശനിയാഴ്ച; ശിവകുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് സിദ്ധരാമയ്യ, ഒരുമിച്ചു പ്രഭാത ഭക്ഷണം   


“വെള്ളിയാഴ്ച വൈകുന്നേരം സരന്ദ വനങ്ങളിലെ ജറൈകേല പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളോംഗ, ബിന്ദി കിരി വനങ്ങളിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു, മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്’’– പൊലീസ് സൂപ്രണ്ട് അമിത് രേണു മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി സരന്ദയിൽ മാവോയിസ്റ്റുകൾ ഐഇഡി സ്‌ഫോടനങ്ങൾ തുടരുകയാണ്. സംഭവസ്ഥലത്തെ വനഗ്രാമങ്ങളിലെ താമസക്കാർ പരിഭ്രാന്തിയിലാണ്.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
IED Blast in Saranda Forest Kills One, Injures Two: An IED explosion killed a girl and critically injured two women, prompting a large-scale search operation by police and CRPF in the affected area.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184