search

ഇ.പിയുടെ പുസ്തകം വായിക്കട്ടെ, മറുപടി തിരഞ്ഞെടുപ്പ് കഴിഞ്ഞ്; സ്വർണപ്പാളി കേസിൽപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ല : പി.ജയരാജൻ

Chikheang 1 hour(s) ago views 1006
  



കൊച്ചി ∙ ശബരിമലയിലെ സ്വർണപ്പാളി കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് സിപിഎം നേതാവ് പി.ജയരാജൻ. തെറ്റുചെയ്തവരെ സിപിഎം സംരക്ഷിക്കില്ല, അവർ ശിക്ഷ അനുഭവിക്കണമെന്നും മനോരമ ഹോർത്തൂസിലെ ‘തലകുനിക്കാത്ത സമര ജീവിതം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെഷനില്‍ അദ്ദേഹം പറഞ്ഞു. ‘‘തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വങ്ങൾക്ക് കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ സുതാര്യമായി പ്രവർത്തനങ്ങൾ നടക്കണം. ഉപ്പു തിന്നവർ വെള്ളം കുടിക്കണം. ശബരിമല സ്വർണപ്പാളി വിഷയത്തിൽ കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം. തെറ്റുചെയ്തവരെ സിപിഎം സംരക്ഷിക്കില്ല’’ –ജയരാജൻ പറഞ്ഞു. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണപ്പാളി കേസിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതും പി.ജയരാജൻ ഓർമിപ്പിച്ചു.  

  • Also Read നമ്മൾ സ്വന്തം ‘മെസിമാരെ’ സൃഷ്ടിക്കണം, ഇവിടെനിന്ന് അർജന്റീനയിലേക്കാണ് താരങ്ങളെ അയയ്ക്കേണ്ടത്: ഐ.എം. വിജയൻ   


‘‘വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ‘ഇതാണെന്റെ ജീവിതം’  എന്ന ആത്മകഥയിൽ ഇ.പി.ജയരാജൻ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അറിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പുസ്തകം വായിച്ചു ചോദ്യങ്ങൾക്ക് മറുപടി പറയും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികൾ ചരിത്ര വിജയം നേടും. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിക്കുകയും മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിലേറുകയും ചെയ്യും. കമ്യൂണിസ്റ്റ് വിരുദ്ധരുള്ള ഈ സമൂഹത്തിൽ കമ്യൂണിസ്റ്റുകാരെ കുറിച്ച് ഒട്ടേറെ അപവാദ പ്രചരണങ്ങൾ നടക്കുന്നുണ്ട്.  

  • Also Read \“ഭരണവർഗത്തോടൊപ്പം നിൽക്കുന്നതെല്ലാം വലതുപക്ഷം; അധികാരത്തെ എതിർക്കുന്ന ബദൽപക്ഷമാണ് ഇടതുപക്ഷം\“   


1957ൽ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വന്നു. ആ മന്ത്രിസഭയ്ക്കെതിരെ ആന്ധ്ര അരി കുംഭകോണം ഉൾപ്പെടെ നിരവധി ആക്ഷേപങ്ങൾ മറ്റുള്ളവർ ഉന്നയിച്ചിരുന്നു. ഇന്നും സമാനമായ രീതിയിലുള്ള നുണപ്രചരണങ്ങൾ നടത്തുകയാണ്. പാർട്ടിയിൽ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കാൻ പാടില്ല. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നു 10 വർഷം പിന്നിടാൻ പോവുകയാണ്. ലാവ്‌ലിൻ, നയതന്ത്ര സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ സോപ്പുകുമിളപോലെ പൊട്ടിത്തകരുന്ന ഘട്ടത്തിൽ ഉയർന്നുവന്നതാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടിക്കേസ്. കേസ് കോടതി പരിഗണിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ത്യയിൽ ഭരണമുണ്ടായിരുന്ന എല്ലാ കമ്യൂണിസ്റ്റ് സർക്കാരുകൾക്കെതിരെയും ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പിഎം ശ്രീ വിഷയം സിപിഎമ്മും സിപിഐയും ചർച്ചചെയ്യുകയും സമവായത്തിൽ എത്തുകയും അതിനനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്ത വിഷയമാണ്. രാജ്യത്ത് ആർഎസ്എസ്– ബിജെപി സഖ്യം നടപ്പിലാക്കുന്നത് നവ ഫാഷിസ്റ്റ് രീതിയിലുള്ള ഇടപെടലാണ്. ജനാധിപത്യത്തെ നശിപ്പിക്കാനും മതനിരപേക്ഷതയെ തകർക്കാനും ആസൂത്രിത ശ്രമം നടക്കുന്ന ഘട്ടത്തിൽ അതിനെതിരെ പോരാടുന്നത് ഇടതുപക്ഷമാണ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ വലിയ അപകടം കാത്തിരിക്കുന്നുണ്ട്. പുതിയ തലമുറയെ കേന്ദ്രം ചിന്തിക്കുന്നതു പോലെ ചിന്തിപ്പിക്കാൻ വേണ്ടി ചരിത്രത്തെ വളച്ചൊടിക്കാനാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അതിനെ ശക്തമായി എതിർത്ത പാർട്ടിയാണ് സിപിഎം. അതേസമയം കേരളത്തിന് അർഹമായ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കണം. ആ രീതിയിലുള്ള സമീപനം എൽഡിഎഫ് സ്വീകരിക്കും. അതാണ് പിഎം ശ്രീയുടെ കാര്യത്തിൽ ഉണ്ടായത്’’ – പി.ജയരാജൻ പറഞ്ഞു. English Summary:
P. Jayarajan on Sabarimala Gold Case: P. Jayarajan emphasizes that those involved in the Sabarimala gold plating case will face consequences. He states that the CPM will not protect wrongdoers and that transparency is crucial in temple administration, while speaking in Manorama Hortus 2025. The CPM leader also addressed criticisms against the Kerala government and defended the party\“s stance against divisive forces.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160295