search

സംവിധായകരുടെ ലഹരി ഉപയോഗം ഛായാഗ്രാഹകന്റെ അറിവോടെ; സമീർ താഹിറിനെ പ്രതിയാക്കി എക്സൈസ്

cy520520 Yesterday 11:06 views 527
  



കൊച്ചി ∙ സംവിധായകര്‍ പ്രതികളായ ലഹരിക്കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിനെയും പ്രതി ചേർത്ത് എക്സൈസ്. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് മറ്റ് പ്രതികള്‍. എപ്രിലില്‍ സമീറിന്റെ ഫ്ലാറ്റില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയിലായത്. ലഹരി ഉപയോഗം സമീറിന്റെ അറിവോടെയെന്ന് വ്യക്തമാക്കിയാണ് എക്സൈസ് നടപടി.

  • Also Read നേമം സഹകരണ ബാങ്കിൽ‌ ഇ.ഡി റെയ്ഡ്; നൂറു കോടിയോളം രൂപയുടെ ക്രമക്കേട്, മുൾമുനയിൽ സിപിഎം   


കൊച്ചി ഗോശ്രീ പാലത്തിനു സമീപമുള്ള സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്ന് മേയിലാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിലായത്. പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേർ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടിയിരുന്നു. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.  

  • Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി   


കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്‌സൈസ് അറിയിച്ചിരുന്നു. തൃശൂർ സ്വദേശിയുടെ ഫ്ലാറ്റിലാണ് സമീർ താഹിർ വാടകയ്ക്ക് താമസിച്ചിരുന്നത്.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Excise Action Against Samir Thahir: Cinematographer Sameer Thahir named accused in a Kochi drug case involving directors Khalid Rahman and Ashraf Hamza. Excise Department seized ganja from Sameer\“s flat in the high-profile arrest.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156468