ന്യൂഡൽഹി∙ തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്ത മകനും സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പിതാവും അറസ്റ്റിൽ. ഡൽഹിയിലെ ശാസ്ത്രിനഗറിലാണ് സംഭവം. തോക്ക് പിതാവിന്റെ പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും എന്നാൽ ലൈസൻസ് കാലാവധി കഴിഞ്ഞ തോക്കാണ് ഇവർ ഉപയോഗിച്ചത് എന്നുമാണ് പൊലീസ് പറയുന്നത്.
- Also Read ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഷോറൂം ജീവനക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; ആക്രമണം ലഹരിമരുന്ന് നൽകിയ ശേഷം
കാറ്ററിങ് ബിസിനസ്സുകാരനായ മുകേഷ് കുമാർ (42), മകൻ സുമിത് കുമാർ (22) എന്നിവർക്കെതിരെ ആയുധ നിയമം ലംഘിച്ചതിനാണ് കേസ്. ‘‘ആന്റി-നാർക്കോട്ടിക്സ് സെല്ലിന്റെ ഒരു സംഘം ശാസ്ത്രി നഗർ പ്രദേശത്ത് പതിവ് പട്രോളിങ് നടത്തുകയായിരുന്നു. വൈകിട്ട് 5 മണിയോടെ, ഒരു യുവാവ് ആകാശത്തേക്ക് വെടിയുതിർക്കുന്ന സമൂഹമാധ്യമത്തിലെ റീലിനെക്കുറിച്ച് സംഘത്തിനു പ്രത്യേക വിവരം ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വേഗത്തിൽ പ്രവർത്തിച്ച സംഘം ശാസ്ത്രി നഗറിലെ കടയിലെത്തി പ്രതികളെ കണ്ടെത്തി പിടികൂടി’’ – നോർത്ത് ജില്ലാ ഡിസിപി രാജ ബന്തിയ പറഞ്ഞു.
- Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി നേടുന്നതിനായാണ് താൻ വിഡിയോ റെക്കോർഡ് ചെയ്തതെന്ന് സുമിത് പൊലീസിനോടു പറഞ്ഞു. വീട്ടിൽ നിന്നും പൊലീസ് തോക്ക് പിടിച്ചെടുത്തു. പൊതുജന സുരക്ഷ പണയപ്പെടുത്തി ഓൺലൈൻ ശ്രദ്ധ നേടുന്നതിനായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതിന്റെ വർധിച്ചുവരുന്ന പ്രവണതയെയാണ് ഇത്തരം സംഭവങ്ങളെന്ന് പൊലീസ് പറഞ്ഞു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Father and Son Arrested for Illegal Gun Use in Delhi: pair faces charges related to violating gun laws after police discovered the weapon used had an expired license. This incident highlights the dangerous trend of misusing social media platforms for online attention at the expense of public safety. |