കൊച്ചി ∙ നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് ഇന്ന് ഉച്ച കഴിഞ്ഞ് ഷർഷാദിനെ റിമാൻഡ് ചെയ്തത്. ഇന്നലെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്ത ഷർഷാദിനെ ഇന്ന് വെളുപ്പിനെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യം ചെയ്യലുകൾക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. അതിനിടെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫിസാണ് തന്റെ അറസ്റ്റിനു പിന്നിലെന്ന് ഷർഷാദ് ആരോപിച്ചു.
- Also Read ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടി; വ്യവസായി ഷർഷാദ് അറസ്റ്റിൽ
ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കൊച്ചി കടവന്ത്ര സ്വദേശികളായ രണ്ടുപേരിൽ നിന്നായി നാല്‍പത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിനു പുറമെ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശി ശരവണനും കേസില്‍ പ്രതിയാണ്. 2023ൽ ഷർഷാദ് ഡയറക്ടറായ സ്ഥാപനം കടവന്ത്ര സ്വദേശികളായ ഒരാളിൽ നിന്ന് 30 ലക്ഷവും മറ്റൊരാളിൽ നിന്ന് 10 ലക്ഷവും രൂപ വാങ്ങിയിരുന്നു. 24 ശതമാനം ലാഭവിഹിതം, 5 ശതമാനം വാർഷിക റിട്ടേൺ, 5 ശതമാനം ഓഹരി പങ്കാളിത്തം എന്നിവയായിരുന്നു നിക്ഷേപത്തിനുള്ള വാഗ്ദാനം. എന്നാൽ, ഇവയിൽ ഒന്നും തന്നെ പാലിക്കപ്പെട്ടില്ലെന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ആരോപിച്ച് കടവന്ത്ര സ്വദേശികൾ പരാതി നൽകുകയായിരുന്നു.
- Also Read ആഗ്രഹമുണ്ടോ പഞ്ചായത്ത് മെംബറാവാൻ? കല്യാണംവിളി പോലെ പ്രചാരണം; കാശിറക്കാതെ ജയിക്കാൻ ഇത്ര എളുപ്പമോ?
അതിനിടെ, തനിക്കെതിരായ പരാതിക്കു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും പി.ശശിയുടെ ഓഫിസാണ് ഇതിനു പിന്നിലെന്നും ഷർഷാദ് ആരോപിച്ചു. പുറത്തു വന്ന ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനെതിരായ പരാതി ഭീഷണിപ്പെടുത്തി ഒതുക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ഷർഷാദ് ആരോപിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു ഷർഷാദിന്റെ പ്രതികരണം.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
എം.വി.ഗോവിന്ദനും മകനുമെതിരെ ആരോപണങ്ങളുന്നയിച്ച് ഷര്‍ഷാദ് പിബിക്ക് അയച്ച കത്ത് വിവാദമായിരുന്നു. യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു ഷർഷാദ് പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചത്. എന്നാൽ ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി.ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. English Summary:
Muhammed Sharshad Arrest: Kochi businessman Mohammed Sharshad remanded for 15 days in a ₹40 lakh investment fraud case. He alleges political motives, implicating the CM\“s Political Secretary P. Sasi\“s office. |