കൊച്ചി ∙ അർജന്റീന മത്സരത്തിന്റെ പേരിൽ കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോൺസർക്കു കൈമാറിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന ജിസിഡിഎ അധികൃതരുടെ വിശദീകരണം പൊളിയുന്നു. സ്റ്റേഡിയം കൈമാറുന്നതു സംബന്ധിച്ച് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ, സ്പോൺസർ, ഇതിനിടയിൽ നിൽക്കുന്ന സർക്കാർ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്നിവർ തമ്മിൽ ത്രികക്ഷി കരാർ ഒപ്പുവയ്ക്കേണ്ടതായിരുന്നു. ഇതിനു മുൻപ് സ്റ്റേഡിയം അലോട്ട് ചെയ്തപ്പോഴെല്ലാം ഇത്തരം കരാറുണ്ടായിരുന്നു.
ഒക്ടോബർ 26 മുതൽ നവംബർ 30 വരെയുള്ള കാലത്തേക്കു സ്റ്റേഡിയം ജിസിഡിഎയിൽ നിന്നു സ്പോർട്സ് കേരള ഫൗണ്ടേഷൻ ഏറ്റെടുക്കുകയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കു കൈമാറിയെന്നുമാണു ജിസിഡിഎയുടെ വിശദീകരണം. എന്ത് ആവശ്യത്തിനാണെങ്കിലും സ്റ്റേഡിയം കൈമാറുമ്പോൾ ചില നടപടിക്രമങ്ങളുണ്ട്. സർക്കാർ പരിപാടികളാണെങ്കിൽ പോലും ഇത് ഉറപ്പാക്കിയിരിക്കണം. സ്റ്റേഡിയം ഇന്നയാൾക്ക്, ഇന്ന ആവശ്യത്തിന്, ഇത്രനാളത്തേക്കു കൈമാറുന്നു എന്ന കത്താണ് അലോട്മെന്റ് ലെറ്റർ.
അർജന്റീന മത്സരത്തിന്റെ പേരിൽ സ്റ്റേഡിയം മറ്റൊരാൾക്ക് നൽകിയപ്പോൾ അലോട്മെന്റ് ലെറ്റർ ഇല്ല. സർക്കാർ പരിപാടിക്കാണെങ്കിൽ പോലും അലോട്മെന്റ് ലെറ്റർ വേണം. വാടക കുറയുമെന്നു മാത്രം. വാടക കുറയ്ക്കണമെങ്കിൽ അതിന് ബാധകമായ സർക്കാർ ഉത്തരവ് അലോട്മെന്റ് ലെറ്ററിൽ കാണിക്കണം. അലോട്മെന്റ് ഓർഡർ നൽകിയാൽ ബന്ധപ്പെട്ട പാർട്ടിയുമായി കരാർ ഒപ്പിടണം. ചെയ്യാൻ പോകുന്ന ജോലികളുടെ വിശദാംശങ്ങൾ സ്കെച്ച് സഹിതം കരാറിൽ ഉൾപ്പെടുത്തണം.
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
ഇവിടെ കരാറില്ല. ആരൊക്കെയോ യോഗം ചേർന്നതിന്റെ മിനിറ്റ്സ് മാത്രമേയുള്ളു. കരാർ ഒപ്പിട്ടാൽ ജിസിഡിഎ ഒൗദ്യോഗികമായി സ്റ്റേഡിയം കൈമാറും. അതിനു ശേഷമേ മറ്റൊരു പാർട്ടിക്ക് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാനോ, എന്തെങ്കിലും ജോലികൾ നടത്താനോ കഴിയൂ. ഇതനുസരിച്ച് സ്പോൺസർ സ്റ്റേഡിയത്തിൽ നടത്തിയ ജോലികളെല്ലാം നിയമവിരുദ്ധമാണ്. English Summary:
GCDA\“s Claims Debunked: Stadium handover controversy surrounds the Kaloor International Stadium. Allegations suggest procedures were not followed in transferring the stadium for the Argentina match, sparking debate and raising questions about transparency. |