തിരുവനന്തപുരം ∙ തൂക്കക്കുറവ് മുതൽ അരി കുത്തിയെടുക്കൽ വരെ വിവിധ മാർഗങ്ങളാണ് റേഷനരി കടത്താനായി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ഉപയോഗിക്കുന്നത്. ഈ സംഘത്തിൽപ്പെട്ട ചിലരുമായി മനോരമ ലേഖകൻ നടത്തിയ ഫോൺ സംഭാഷണം ഇതിനു തെളിവാണ്.
1. തലസ്ഥാനത്ത് റേഷൻ വാതിൽപടി വിതരണം നടത്തിയിരുന്ന മുൻ കരാറുകാരന്റെ വെളിപ്പെടുത്തൽ
- Also Read സർവീസ് സംഘടനകൾ എതിർപ്പിൽ; അടുത്ത പ്രഖ്യാപനം ശമ്പളപരിഷ്കരണം?
Q ലേഖകൻ: ഗോഡൗണിൽ ചാക്കിൽനിന്ന് ഇപ്പോഴും അരി മാറ്റുന്നുണ്ടോ?
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
A കരാറുകാരൻ: ചാക്കിൽ നിന്ന് അരി കുത്തി എടുക്കും. ഒന്നര ഇഞ്ചിന്റെ പൈപ്പ് വാങ്ങി മുനമ്പ് കൂർപ്പിച്ച് ഓരോ ചാക്കിലും കുത്തി രണ്ടും മൂന്നും കിലോ വീതം എടുക്കും. ചാല ഡിപ്പോയിൽ ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്.
Q ലേഖകൻ: ഇങ്ങനെ കുത്തിയെടുത്താലും അരി റേഷൻ ചാക്കിൽ അല്ലേ കൊണ്ടുപോകേണ്ടത്. ചാക്ക് എങ്ങനെ കിട്ടും ?
A കരാറുകാരൻ: കാലിച്ചാക്ക് റേഷൻ കടക്കാരിൽ നിന്നു വാങ്ങും. ചണനൂലും സൂചിയും വച്ച് ചാക്കിന്റെ മുകൾഭാഗം തയ്ക്കും. എന്നിട്ട് വാതിൽപടി വിതരണത്തിന് റേഷൻ കൊണ്ടുപോകുന്ന വണ്ടിയിൽ തന്നെ ഇതും കയറ്റി വിടും.
2. സപ്ലൈകോ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
‘കടത്തിക്കൊണ്ടുപോകുന്നത് മുഴുവൻ റേഷനരിയാണ്. എഫ്സിഐയിൽ നിന്നു ലോഡിന്റെ ഭാരം തൂക്കിയാണ് ഗോഡൗണുകളിലേക്ക് അരി കൊടുക്കുന്നത്. 50 കിലോയുടെ ബാഗുകളിൽ (ചാക്ക്) എല്ലാം യൂണിഫോം വെയ്റ്റ് (ഏകീകൃത തൂക്കം) ആയിരിക്കില്ല. ചിലതിൽ 47 കിലോയും ചിലതിൽ 48 കിലോയും ആയിരിക്കും. ഇതെല്ലാം 50 കിലോ കണക്ക് കാണിച്ചാണ് കടകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ ഒരു ഇഷ്യു (വിതരണം) കഴിയുമ്പോൾ ശരാശരി 65 ചാക്ക് അരി എങ്കിലും ഗോഡൗണിൽ ബാലൻസ് വരും. ഇതും കുത്തിയെടുക്കുന്ന അരിയും ചേർത്താണു കടത്തുന്നത്. ചിലയിടത്ത് അരി കുത്തിയെടുക്കാൻ മാത്രം താൽക്കാലിക ജീവനക്കാരുണ്ട്.
- Also Read കേരളം അതിദാരിദ്ര്യമുക്തം; അതിജീവനം അസാധ്യമായവരെ കണ്ടെത്തി ഇടപെടൽ
‘റേഷൻകടകളിലും ക്രമക്കേടുണ്ട്. എഐവൈ (മുൻഗണന) കാർഡുകാരിൽ എല്ലാവരും റേഷൻ വാങ്ങണമെന്നില്ല. പലയിടത്തും 35 കിലോ അരി കൊടുക്കാറില്ല. സ്റ്റോക്കില്ലെന്നും മറ്റും പല കാരണങ്ങൾ പറഞ്ഞും അഞ്ചും പത്തും കിലോ കടക്കാർ പിടിക്കും. അങ്ങനെ റേഷൻ കടകളിൽ അധികം വരും. ഇതെല്ലാം റേഷൻ വിതരണത്തിന്റെ കരാർ എടുത്ത ആളാണ് വാങ്ങുന്നത്. റേഷൻ കടക്കാരും കരാറുകാരനും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണിത്.’
റേഷനരിയും ഗോതമ്പും പിടിച്ചു
നെട്ടൂർ (കൊച്ചി) ∙ കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടികൂടി. 3750 കിലോഗ്രാം കുത്തരി, 150 കിലോഗ്രാം പുഴുക്കലരി, 450 കിലോഗ്രാം ഗോതമ്പ് എന്നിവയാണു പിടികൂടിയത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിൽ എടുത്തു. തീരമേഖലയിലെ റേഷൻ കടകളിൽനിന്ന് വാങ്ങി നെട്ടൂരിലെ കെട്ടിടത്തിൽ എത്തിച്ചായിരുന്നു വിപണനം. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മുളവൂർ തൃക്കളത്തൂർ പാറയ്ക്കൽ പി.ആർ.ബിജു എന്നയാളാണ് കടമുറി വാടകയ്ക്ക് എടുത്തിരുന്നത്. പി.ആർ.ബിജു, ഓട്ടോ ഉടമകളായ മട്ടാഞ്ചേരി സ്വദേശികൾ എം.എച്ച്.അബ്ദുൽ ഹാസിഫ്, കെ.നൗഷാദ് എന്നിവർക്കെതിരെ കേസെടുത്തു. English Summary:
Ration Rice Pilferage Methods Uncovered: Ration rice smuggling is a pervasive issue, with various methods employed to divert subsidized food grains. This includes pilfering from bags and manipulating distribution channels, highlighting the need for stricter oversight and accountability in the public distribution system. |