search

എപ്സ്റ്റൈനിൽ കുടുങ്ങി; ആൻഡ്രു ഇനി രാജകുമാരനല്ല, കൊട്ടാരത്തിൽനിന്നും പുറത്താക്കും: നടപടി തുടങ്ങി ചാൾസ് രാജാവ്

deltin33 7 hour(s) ago views 345
  



ലണ്ടൻ∙ ബ്രിട്ടനിൽ ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുകളഞ്ഞ് കൊട്ടാരത്തിൽനിന്ന് പുറത്താക്കാൻ ചാൾസ് രാജാവ് നടപടി തുടങ്ങി. ബക്കിങ്ങാം കൊട്ടാരമാണ് ഇക്കാര്യം വ്യാഴാഴ്ച ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരുപാടു വിവാദങ്ങളിൽ പെട്ട ആൻഡ്രു രാജകുമാരൻ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കുന്നതിനാണ് നീക്കം. ഇതിന്റെ ഭാഗമായി ആൻഡ്രുവിന്റെ രാജകുമാരൻ എന്ന പദവിയും എടുത്തുമാറ്റും. ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്സർ എന്നാകും ഇനി ആൻഡ്രു രാജകുമാരൻ അറിയപ്പെടുക.

  • Also Read കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി   


ആൻഡ്രു രാജകുമാരന് ലഭിച്ച പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള ഔദ്യോഗിക നടപടികൾ രാജാവ് ആരംഭിച്ചതായി ബക്കിങ്ങാം കൊട്ടാരം പത്രക്കുറിപ്പിൽ പറയുന്നു. കൊട്ടാരത്തിൽ കഴിയാനുള്ള അനുമതി തിരികെ നൽകണമെന്നും സ്വകാര്യ താമസസ്ഥലത്തേക്കു മാറണമെന്നും കത്തിൽ ആൻഡ്രു രാജകുമാരന് നിർദേശം നൽകിയിട്ടുണ്ട്. തനിക്കുനേരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ആൻഡ്രു രാജകുമാരൻ നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം അറിയിച്ചു. ആൻഡ്രുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും.

വെർജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും തുടർന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേൽപിച്ചിരുന്നു. ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകളും വിവാദമായിരുന്നു. ആരോപണങ്ങളെല്ലാം തള്ളിയ ആൻഡ്രു നേരത്തെ ചാൾസ് രാജാവുമായി ചർച്ച നടത്തിയതിനുശേഷം രാജകീയ പദവികൾ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. എന്നാൽ അന്ന് രാജകുമാരൻ എന്ന പദവി നിലനിർത്തിയിരുന്നു. ഇതുകൂടി റദ്ദാക്കുന്നതാണ് ചാൾസ് രാജാവിന്റെ നടപടി.  
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് സാന്‍ഡ്രിങ്ങാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്കാകും ആൻഡ്രു മാറുക എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.  English Summary:
Prince Andrew\“s Royal titles to be removed: King Charles initiates official procedures to strip Prince Andrew of royal titles and privileges, removing him from Buckingham Palace due to Jeffrey Epstein controversies. Andrew\“s Prince status will be revoked, and he\“ll move to a private residence
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469884