search

‘ഇത് നിതീഷിന്റെ അവസാന തിരഞ്ഞെടുപ്പ്’: തേജസ്വി യാദവ്

cy520520 1 hour(s) ago views 830
  



കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ വഴുതിപ്പോയ മുഖ്യമന്ത്രി സ്ഥാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് തേജസ്വി യാദവ്. ആർജെഡിയുടെ താരമായ തേജസ്വിയായിരിക്കും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെന്ന് മഹാസഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പട്നയിലെ വസതിയിൽ വച്ച് തേജസ്വി യാദവ് ‘ദ് വീക്കി’നോട് സംസാരിച്ചു.  

  • Also Read പ്രചാരണത്തിൽ തരംഗമായ് രാഹുൽ – തേജസ്വി കൂട്ട്   


∙ മാറ്റം കൊണ്ടുവരുമെന്നാണ് താങ്കളുടെ വാഗ്ദാനം. ഇതേ വാഗ്ദാനവുമായാണ് 20 വർഷം മുൻപ് നിതീഷ് കുമാറും വന്നത്. എന്തു മാറ്റമാണ് ജനം പ്രതീക്ഷിക്കേണ്ടത്?

ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 20 വർഷം വലിയ കാലയളവാണ്. ഈ കാലം മുഴുവൻ ഭരിച്ചിട്ടും ബിഹാർ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ, ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനം എന്നിവ ഇവിടെയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖല പരിതാപകരമായ അവസ്ഥയിലാണ്. ആളുകൾ മടുത്തു. അവർ മാറ്റം ആഗ്രഹിക്കുന്നു.

∙കഴിഞ്ഞ തവണയും താങ്കൾ മുഖ്യമന്ത്രി സ്ഥാനാർഥി ആയിരുന്നു. എന്തു വ്യത്യാസമാണ് ഇപ്പോൾ കാണുന്നത്?

കഴിഞ്ഞതവണ കോവിഡിന്റെ ഇടയിലായിരുന്നു തിരഞ്ഞെടുപ്പ്. അതിന്റെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത്തവണ ജനങ്ങൾ പൂർണമായും ഞങ്ങൾക്കൊപ്പമാണ്.  
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഒരു കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്നത് നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനമല്ലേ?


ഞങ്ങൾ അതിന്റെ സാമ്പത്തികവശം ശാസ്ത്രീയമായി പഠിച്ചിട്ടാണ് വാഗ്ദാനം നൽകിയത്. വിശദമായ പദ്ധതി ഉടൻ പുറത്തുവിടും.  

∙തിരഞ്ഞെടുപ്പിനു ശേഷം വേണ്ടിവന്നാൽ നിതീഷ് കുമാറുമായി വീണ്ടും സഖ്യത്തിലേർപ്പെടുമോ?


വേണ്ടിവരില്ല. നിതീഷ്കുമാറിന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇത്. അദ്ദേഹത്തിന് സ്വന്തം പാർട്ടിയെപ്പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല. ഡൽഹിയിൽ നിന്ന് ബിജെപിയാണ് ഇപ്പോൾ സർക്കാരിനെ നിയന്ത്രിക്കുന്നത്.

∙ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വെല്ലുവിളി ഉയർത്തുന്നുണ്ടോ?


എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ട്. ഞങ്ങളെ വിമർശിച്ചുകൊണ്ടുമാത്രം നിലനിന്നുപോകുന്ന ചില പാർട്ടികളുണ്ട്.  

∙ അഴിമതിയും അക്രമവും വച്ചുപൊറുപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. ജംഗിൾ രാജ് ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണോ?

നെഗറ്റീവ് ആയ വിമർശനങ്ങൾക്ക് മറുപടിയില്ല. ബിഹാറിന്റെ വളർച്ചയ്ക്കു വേണ്ടി മാത്രം ശ്രദ്ധിക്കുകയാണ് ഞാൻ.

മഹാസഖ്യം അധികാരത്തിൽ വന്നാൽ അടുത്ത 5 വർഷം കൊണ്ട് എന്തുമാറ്റമാണ് പ്രതീക്ഷിക്കേണ്ടത്?


അതിന് ഞങ്ങൾക്ക് പദ്ധതിയുണ്ട്. തൊഴിൽ തേടിയോ വിദ്യാഭ്യാസത്തിനു വേണ്ടിയോ ചികിത്സ കിട്ടാനോ ഒരാൾക്കും ഇനി ബിഹാർ വിട്ടുപോകേണ്ടിവരില്ല.  

∙ബിഹാർ തിരഞ്ഞെടുപ്പ് രാജ്യത്തിന് നൽകുന്ന സന്ദേശം എന്തായിരിക്കും?


മാറ്റത്തിനായി ബിഹാറിലെ ജനങ്ങൾ വോട്ടു ചെയ്യും. അതു ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ വരുത്തും.

(വിശദ അഭിമുഖം ഈ ലക്കം ദ് വീക്കിൽ) English Summary:
Tejaswi Yadav: “This is Nitish Kumar\“s Last Election“ - Bihar\“s Future at Stake
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100