search
 Forgot password?
 Register now
search

ഇന്‍ഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി; സ്ഥിതി മെച്ചപ്പെടുന്നു, ഇന്ന് 1650 സര്‍വീസുകള്‍

LHC0088 2025-12-7 22:51:16 views 692
  



ന്യൂഡല്‍ഹി∙ യാത്ര മുടങ്ങിയവർക്ക് ഇന്‍ഡിഗോ എയർലൈൻസ് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നല്‍കിയത് 610 കോടി രൂപ. ഞായറാഴ്ച രാത്രി എട്ടിനു മുന്‍പ് റീഫണ്ട് തുക നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍‌ നല്‍കിയ നിര്‍ദേശം. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചുകൊടുത്തു. ബാഗുകള്‍ എത്തിക്കാന്‍ 48 മണിക്കൂര്‍ സമയമാണ് കേന്ദ്രം അനുവദിച്ചത്.

  • Also Read ഒപ്പം ഭർത്താവിന്റെ മൃതദേഹം, വിമാനം എപ്പോൾ പോകുമെന്ന് അറിയില്ല; ഇൻഡിഗോ പ്രതിസന്ധിക്കിടെ നൊമ്പരക്കാഴ്ചയായി അധ്യാപിക   


ഇന്ന് ഇന്‍ഡിഗോ 1650 സര്‍വീസുകള്‍ ആകെ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇത് 1565 സര്‍വീസുകളും വെള്ളിയാഴ്ച ഇത് 706 സര്‍വീസുമായിരുന്നു. നേരത്തെ സർവീസുണ്ടായിരുന്ന 138 വിമാനത്താവളങ്ങളിൽ 135ലേക്കും ഇന്ന് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 30 ശതമാനം സർവീസുകൾ മാത്രമാണ് സമയക്രമം പാലിച്ചതെങ്കിൽ ഇന്ന് അത് 75 ശതമാനമായി ഉയർന്നു.  

  • Also Read ഒരു മിനിറ്റുപോലും കളയാതെ പറന്നിട്ടും ഇൻ‍ഡിഗോ അടിപതറി? ഫ്ലൈറ്റ് റദ്ദാക്കലല്ല പരിഹാരം; പൈലറ്റുമാർ മാറിനിൽക്കുന്നത് യാത്രക്കാർക്കുകൂടി വേണ്ടി!   


ഡിസംബർ 15 വരെ റദ്ദാക്കുന്ന എല്ലാ സർവിസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സർവിസുകൾ പൂർവസ്ഥിതിയിലാക്കാൻ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇൻഡിഗോ അഭ്യർഥിച്ചു.

FAQ

ചോദ്യം: ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?  

ഉത്തരം: ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഈ ചട്ടങ്ങൾ നടപ്പാക്കാൻ രണ്ടു വർഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു.   

ചോദ്യം: സർക്കാർ നിലപാട്?  

ഉത്തരം: പ്രതിസന്ധി കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂർണമായും മരവിപ്പിച്ചിട്ടില്ല

ചോദ്യം: ഇൻഡിഗോയുടെ പ്രതികരണം?

ഉത്തരം: ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Indigo Refunds ₹610 Crore to Passengers for those whose journey interrupted: The airline has refunded ₹610 crore to passengers whose flights were disrupted, and they are working to normalize their services.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154132

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com