search

അങ്കണവാടിയിലെ പാത്രത്തിനിടയിൽ 8 അടി നീളമുള്ള മൂർഖൻ; പിടികൂടി വനം വകുപ്പിനു കൈമാറി

Chikheang 1 hour(s) ago views 733
  



കരുളായി ∙ അങ്കണവാടിയിൽനിന്ന് 8 അടി നീളമുള്ള മൂർഖൻ പാമ്പിനെ എമർജൻസി റെസ്ക്യൂ ഫോഴ്സ് സംഘം പിടികൂടി. നിലമ്പൂർ റെയിൽവേ തൊണ്ടിയിൽ തോട്ടപൊയിൽ അങ്കണവാടിയിൽ ഇന്നലെ രാവിലെ 10ന് ആണ് സംഭവം. അടുക്കളയിൽ പാത്രങ്ങൾക്കിടയിലാണ് പാമ്പ് തണുപ്പുപറ്റി ചുരുണ്ടുകിടന്നത്. ഏതാനും കുട്ടികളെ എത്തിയിരുന്നുള്ളു. ഭക്ഷണം പാചകംചെയ്യാൻ വേണ്ടി ഹെൽപർ ഫൗസിയ പാത്രം എടുത്തതോടെ പാമ്പ് പത്തിവിടർത്തി ചീറ്റി. ധൈര്യം കൈവിടാതെ ഫൗസിയ ഉടനെ കുട്ടികളെ അയൽവീട്ടിലേക്കു മാറ്റി. പാമ്പ് പുറത്തുകടന്ന് ടൈലിന്റെ വിടവിൽ ഒളിച്ചു. സമീപവാസി റെസ്ക്യു ഫോഴ്സിനെ വിവരം അറിയിച്ചു. ഫോഴ്സിലെ സ്നേക്ക് റെസ്ക്യൂവർമാരായ കെ.എ.അബ്ദുൽ മജീദ്, ജംഷീർ കുറ്റമ്പാറ, ഫൈസൽ ബാബു എന്നിവർ എത്തി വിടവിൽനിന്ന് മൂർഖനെ പുറത്തുചാടിച്ച് പിടികൂടി. പാമ്പിനെ വനം വകുപ്പിനു കൈമാറി. English Summary:
An 8-foot-long cobra snake was rescued from an Anganwadi in Karulai by the Emergency Rescue Force. The snake was found coiled among utensils in the kitchen and was safely captured and handed over to the forest department.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169158